എൻഎസ്എസ് 2  ഇൻസ്റ്റ​ഗ്രാം
Entertainment

കൊടുമൺ പോറ്റിക്കു ശേഷം ഇനി ആര്?; പ്രണവ് - രാഹുൽ സദാശിവൻ ചിത്രത്തിന് പാക്ക്അപ്പ്

മാർച്ച് 24 നായിരുന്നു രാഹുൽ സദാശിവൻ ചിത്രം അനൗൺസ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എൻഎസ്എസ് 2 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മാർച്ച് 24 നായിരുന്നു രാഹുൽ സദാശിവൻ ചിത്രം അനൗൺസ് ചെയ്തത്. അതുകൊണ്ട് തന്നെ ഇത്ര പെട്ടെന്ന് ഷൂട്ടിങ് കഴിഞ്ഞോ എന്നാണ് പലരും കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഭ്രമയു​ഗം ഒരുക്കിയതിന് പിന്നാലെയാണ് ഹൊറർ ജോണറിലുള്ള ചിത്രവുമായി രാഹുൽ എത്തുന്നത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്.

ക്രിസ്റ്റോ സേവ്യർ ആണ് സിനിമയുടെ സംഗീതം സംവിധാനം. വർഷങ്ങൾക്കു ശേഷം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. മോഹൻലാൽ ചിത്രം എംപുരാനിൽ കാമിയോ റോളിലും പ്രണവ് എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത