വീഡിയോ ദൃശ്യം 
Entertainment

ഒന്നിച്ചു ഫോട്ടോയെടുത്തു, പോകാൻ നേരം പ്രണവിനെ കെട്ടിപ്പിടിച്ച് യാത്ര ചോദിച്ച് ആരാധിക; വിഡിയോ വൈറൽ

ആരാധികയ്ക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും നടൻ പ്രണവ് മോഹൻലാലിന് ആരാധകർ ഏറെയാണ്. പലപ്പോഴും യാത്രകൾക്ക് ഇടയിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രണവ് എത്തുക. താരത്തിന്റെ സിംപ്ലിസിറ്റിയും ആരാധകരുടെ മനം കവരാറുണ്ട്. ഇത്തരത്തിൽ നിരവധി വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. ഇപ്പോൾ ഒരു ആരാധികയ്ക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

പ്രണവിനൊപ്പം ഫോട്ടോ എടുക്കാനെത്തുന്ന ആരാധികയെയാണ് വിഡിയോയിൽ കാണുന്നത്. ഏറെ സന്തോഷത്തോടെയാണ് ആരാധിക താരത്തിനോട് ചേർന്നു നിന്ന് ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുത്തതിനു ശേഷം പ്രണവിനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുകയാണ് ആരാധിക. ചിരിയോടെ തന്റെ ആരാധികയെ യാത്രയാക്കുന്ന പ്രണവിനെയും വിഡിയോയിൽ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെ വച്ചുതന്നെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല. 

അതിനിടെ സോഷ്യൽ മീഡിയയിൽ താരം സജീവമായതിനാൽ പ്രണവിന്റെ ഇത്തവണത്തെ ഡെസ്റ്റിനേഷൻ ഊട്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരം ഊട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമായിരുന്നു പ്രണവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT