പ്രശസ്ത ബോളിവുഡ് ഗായകൻ കെകെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സംഗീത പരിപാടിയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടലിലേക്ക് എത്തിയ കെകെ കുഴഞ്ഞു വീഴുകയായിരുന്നു. ഇപ്പോൾ പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാണികൾ. പരിപാടി നടന്ന വേദിയിൽ എസി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം വെട്ടിവിയർക്കുകയായിരുന്നു എന്നുമാണ് അവർ പറയുന്നത്. ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
നസ്രുല്‍ മന്‍ചയില്‍ എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അവിടെയാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. അസാധാരണമായി വിയര്‍ത്തതിനാല്‍ ഇതേക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നു. അതൊരു തുറന്ന സ്റ്റേഡിയമായിരുന്നില്ല. അടഞ്ഞ സ്റ്റേഡിയമായിരുന്നു, ആള്‍ക്കൂട്ടം അധികമായിരുന്നു. സംഘാടകരുടെ അലംഭാവമാണ് അദ്ദേഹത്തിന് വിടപറയേണ്ടിവന്നത്.- എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ആരാധകന്‍ കുറിച്ചത്. കെകെ ടവൽ കൊണ്ട് മുഖം തുടയ്ക്കുന്നതും സംഘാടകരോട് എസി പ്രവർത്തിക്കുന്നില്ലെന്ന് പറയുന്നതുമായ വിഡിയോയിൽ വ്യക്തമാണ്.
ഇന്നലെ രാത്രിയോടെയാണ് കെകെ മരിക്കുന്നത്. കൊൽക്കത്തയിൽ വച്ച് നടന്ന സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് കെ.കെയുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മുഖത്തും തലയിലുമുണ്ടായിരുന്ന മുറിവുകൾ ഉദ്ധരിച്ച് അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates