Rajesh Keshav ഫെയ്സ്ബുക്ക്
Entertainment

ഇപ്പോഴും കിടപ്പിലാണ്, എണീപ്പിച്ചു നിര്‍ത്തുന്നുണ്ട്, കൈ കാലുകളുടെ ചലനവും മെച്ചമാവുന്നു; രാജേഷിനെക്കുറിച്ച് സുഹൃത്ത്

രാജേഷ് ഓണ്‍ലൈന്‍ വരാനുള്ള സമയം ആയിട്ടില്ല. അവന്‍ തിരിച്ചു വരും, എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉണ്ടായാല്‍ മതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഹൃദയഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ഇപ്പോഴും കിടപ്പിലാണ്. തെറാപ്പിയുടെ ഭാഗമായി എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നുണ്ട്. കൈ കാലുകളുടെ ചലനവും മുമ്പത്തേക്കാള്‍ മെച്ചമാവുന്നുണ്ട്. ഒരു മിറക്കിള്‍ സംഭവിക്കാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്‌നേഹവും മാത്രം മതിയെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:

പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങള്‍ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓണ്‍ലൈനില്‍ കണ്ടല്ലോ? ഓക്കെ ആയോ ചോദ്യങ്ങള്‍ നിരവധിയാണ്, ഞാന്‍ ചില വര്‍ക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു.പലരോടും റിപ്ലൈ ചെയ്യാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. ഇന്നലെ സുരേഷ് ഗോപിയുടെ ജന്മദിനം ആയിരുന്നു. കുറെ വര്‍ഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്തമംഗലത്തെ വീട്ടില്‍ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്, ഇത്തവണ പോകുമ്പോള്‍ അവന്റെ കാര്യമാണ് എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയില്‍ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും,അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് സുരേഷ് ഗോപി തന്നെയാണ്.

രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു, വെല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഇപ്പോള്‍ തിരുവനന്തപുരത്തു വീട്ടില്‍ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്, ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇന്‍ഫെക്ഷന്‍ ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികള്‍ കൊടുക്കാന്‍ പറ്റുന്നത് ആരോഗ്യ നില ബെറ്റര്‍ ആകുമ്പോള്‍ മാത്രമാണ്.

അവന്‍ കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിര്‍ത്തുന്നുണ്ട്, അതിന്റെ സമയവും എക്‌സ്‌റ്റെന്റ് ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുന്‍പത്തെക്കാള്‍ മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശെരിയല്ലെങ്കില്‍ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതല്‍ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം രമേഷ് പിഷാരടി വിളിച്ചിരുന്നു... മമ്മുക്കയുടെയും ചാക്കൊച്ചന്റെയും മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകള്‍ക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ചര്‍ച്ചയും നടന്നു. എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ രാജേഷിന്റെ കുടുംബവും, കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്.

ഓഫീസിലെ പഴയ സുഹൃത്തുക്കള്‍, കോളേജിലെ സഹപാഠികള്‍ ഒക്കെ ഇടയ്ക്ക് കാണാന്‍ വരുന്നുണ്ട്.വേറെയും ചില നല്ല മനസ്സുകള്‍ രാജേഷിനെ സന്ദര്‍ശിക്കാറുണ്ട്. പഴയ ഓര്‍മ്മകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അവനോടു ഷെയര്‍ ചെയ്യാനുള്ളൂ. രാജേഷ് ഓണ്‍ലൈന്‍ വരാനുള്ള സമയം ആയിട്ടില്ല. അവന്‍ തിരിച്ചു വരും, എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉണ്ടായാല്‍ മതി, ഒരു മിറാക്കിള്‍ ഉണ്ടാവാന്‍. ആ കാത്തിരിപ്പിലാണ് ഞാനും.

Prathap Jayalakshmi gives update about the health condition of Rajesh Keshav.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴരപ്പൊന്നാന'യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

'ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന'; ഉള്ളുലഞ്ഞ് സുഹാസിനി

അപ്‌ഡേറ്റ് ചെയ്ത എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റ് വിപണിയില്‍; ഫീച്ചറുകള്‍

ഇപ്പോഴത്തെ പനി വിശ്വസിക്കാൻ പറ്റില്ല; ഡങ്കിയോ ഷിഗല്ലയോ എന്നാണ് ഭയം!, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വീട്ടുവൈദ്യം

കോഹ്‍ലി, പന്ത്, ​ഗിൽ... മോശം ക്യാപ്റ്റൻ റെക്കോർഡിൽ ഇനി ശ്രേയസ് അയ്യരും