'എന്തിനാണ് ചെറിയ പ്രായത്തിൽ അഭിനയം നിർത്തിയതെന്ന് ചോദിച്ച് മക്കൾ വഴക്ക് പറയും'; മേനക സുരേഷ് പറയുന്നു

'അത് അവരുടെ തലമുറയുടെ കാഴ്ചപ്പാടാണ്'.
Keerthy, Revathy, Menaka Suresh
Keerthy, Revathy, Menaka Sureshഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

1980 കളിൽ സിനിമാ രം​ഗത്ത് തിളങ്ങി നിന്ന നടിമാരിലൊരാളാണ് മേനക സുരേഷ്. അക്കാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ മിക്ക ഹിറ്റ് ചിത്രങ്ങളിലും മേനകയായിരുന്നു നായികയായെത്തിയത്. നിർമാതാവ് ജി സുരേഷ് കുമാറുമായുള്ള വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് മേനക ഇടവേള എടുക്കുകയായിരുന്നു.

പിന്നീട് 2011 ൽ 'ലിവിങ് ടു​ഗദർ' എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് മേനക മടങ്ങിയെത്തുകയും ചെയ്തു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മേനകയിപ്പോൾ. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് പിന്നിൽ മക്കളായ രേവതിയുടെയും കീർത്തിയുടെയും പിന്തുണയുണ്ടെന്ന് പറയുകയാണ് മേനക.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേനക. "മക്കളായ രേവതിയും കീർത്തിയും എന്നെ വഴക്കുപറയും. 'എന്തിനാണ് ഇരുപത്തിനാലാമത്തെ വയസിൽ അഭിനയം നിർത്തിയത് ?. ഇത്രയും കഴിവുള്ള നടിക്ക് കരിയറിൽ വലിയൊരു സ്ഥാനത്ത് എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലേ ?.

ഞങ്ങൾക്കുവേണ്ടി മാറി നിൽക്കരുതായിരുന്നു'- എന്നൊക്കെ അവർ ചോദിക്കും. അത് അവരുടെ തലമുറയുടെ കാഴ്ചപ്പാടാണ്. നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല. നർത്തകിയാകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ അഭിനയം നിർത്തിയപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നില്ല".- മേനക പറഞ്ഞു.

എന്നാൽ വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയും നൽകിയ ക്ഷണമാണ് അതിന് വഴിയൊരുക്കിയത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ഇരുവരും ഉറച്ച തീരുമാനവുമായി എത്തിയതോടെയാണ് അതിലേക്ക് എത്തിയതെന്നും നടി വ്യക്തമാക്കി.

"ഇത്തവണ എന്നെ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് പറയാം. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയും എന്റെ സുഹൃത്തുക്കളാണ്. ഒരിക്കൽ കണ്ടപ്പോൾ സഞ്ജീവ് പറഞ്ഞു, ‘ചേച്ചി അഭിനയിക്കണം. ഞാൻ ഒഴിഞ്ഞുമാറി. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും എനിക്ക് നല്ലൊരു കഥാപാത്രമുണ്ടെന്നും കഥ പറയാൻ വീട്ടിലേക്ക് വരുമെന്നും പറഞ്ഞു.

ഞാൻ ശരിക്കും ഞെട്ടി. എന്റെ കഥാപാത്രമോ എന്ന് ചോദിച്ചപ്പോൾ, ‘ഞങ്ങൾ തീരുമാനിച്ചു. ഈ സിനിമയിൽ ചേച്ചിയുണ്ട്’ എന്നായിരുന്നു അവരുടെ മറുപടി".- മേനക വ്യക്തമാക്കി. "എന്റെ അമ്മ ഇപ്പോൾ എനിക്കൊപ്പം തിരുവനന്തപുരത്തുണ്ട്. 'അമ്മൂമ്മയെ ഞാൻ നോക്കിക്കൊള്ളാം.

അമ്മ പോയി അഭിനയിക്ക്' എന്നാണ് രേവതി പറഞ്ഞത്. 'പപ്പി, നല്ല കഥാപാത്രമാണ്. നിനക്ക് പറ്റും' എന്ന് സുരേഷേട്ടനും പറഞ്ഞു. അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ തീരുമാനിക്കുന്നത്". - മേനക കൂട്ടിച്ചേർത്തു.

Keerthy, Revathy, Menaka Suresh
'ഗോതമ്പ് ദോശ കിട്ടിയില്ല, മമ്മൂട്ടി ഷൂട്ടിങ് മുടക്കി'; താരത്തിന് മാത്രം ബ്ലാക്ക് ടീ, അന്ന് ഗണേശ് ചെയ്തത്: ശാന്തിവിള ദിനേശ്
Keerthy, Revathy, Menaka Suresh
'മഞ്ജു വാര്യര്‍ അത്ര വലിയ സൗന്ദര്യവതിയല്ല, പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ മറികടന്നു': സന്തോഷ് തുണ്ടിയില്‍
Keerthy, Revathy, Menaka Suresh
ദ്വയാർഥ പ്രയോ​ഗമുള്ള ചോദ്യങ്ങൾ, വായടപ്പിച്ച് കിയാരയും സിദ്ധാർഥും; 'കരണിന് അല്ലേലും കൃമികടി കൂടുതലാണെന്ന്' നെറ്റിസൺസ്
Summary

Menaka on her return to acting career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Menaka Suresh and Suresh Kumar
Menaka Suresh and Suresh Kumar
Amritha Suresh
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER