ദ്വയാർഥ പ്രയോ​ഗമുള്ള ചോദ്യങ്ങൾ, വായടപ്പിച്ച് കിയാരയും സിദ്ധാർഥും; 'കരണിന് അല്ലേലും കൃമികടി കൂടുതലാണെന്ന്' നെറ്റിസൺസ്

'ഇപ്പോൾ ഞങ്ങൾ രണ്ടു പേരും മാത്രമല്ലല്ലോ ഉള്ളത്'
Kiara Advani, Sidharth Malhotra, Karan Johar
Kiara Advani, Sidharth Malhotra, Karan Joharഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സെലിബ്രിറ്റി ടോക്ക് ഷോകളിൽ ഒന്നാണ് കോഫി വിത്ത് കരൺ. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലെത്തിയത് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയുമായിരുന്നു. കരൺ ജോഹറിന്റെ പതിവ് ശൈലിയിലുള്ള വഷളൻ‌ ചോദ്യങ്ങളും അതിന് ഇരുവരും നൽകിയ ഉത്തരങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്.

സിദ്ധാർഥിന്റെ ഡേറ്റ് നൈറ്റുകളെയും റൊമാൻസിനെയും കുറിച്ച് കരൺ ചോദിച്ചപ്പോൾ, കിയാര തന്റെ വയറിൽ കൈ വച്ചു കൊണ്ട് പറഞ്ഞ രസകരമായ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ഇപ്പോൾ ഞങ്ങൾ രണ്ടു പേരും മാത്രമല്ലല്ലോ ഉള്ളത്.. അതിനാൽ ഞങ്ങൾ ഡിന്നറോടെ അത് അവസാനിപ്പിക്കും!".- തന്റെ ഗർഭാവസ്ഥയെ സൂചിപ്പിച്ചുകൊണ്ടുള്ള കിയാരയുടെ മറുപടി ഇതിനോടകം തന്നെ ആരാധകർ ചർച്ചയാക്കി കഴിഞ്ഞു.

കിയാരയുടെ കരിയറിലെ 'കബീർ സിങ്', 'ടോക്സിക്' തുടങ്ങിയ ചിത്രങ്ങളിലെ ഇന്റിമേറ്റ് രം​ഗങ്ങളേക്കുറിച്ചും സിദ്ധാർഥിന്റെ ഓൺസ്ക്രീൻ കെമിസ്ട്രിയെക്കുറിച്ചും കരൺ പല ചോദ്യങ്ങളുമായെത്തി. എന്നാൽ ഒട്ടും പതറാതെയായിരുന്നു ഇരുവരുടെയും പ്രതികരണം. "കബീർ സിങ്ങി'ൽ ഷാഹിദിനൊപ്പമുള്ള സീനാണോ അതോ 'ടോക്സിക്കി'ൽ യ‌ഷിനൊപ്പമുള്ള സീനാണോ കൂടുതൽ ബെറ്റർ ?" എന്നായിരുന്നു കിയാരയോടുള്ള കരണിന്റെ ചോദ്യം.

"ഈ ചോദ്യം എന്നോടല്ല, സിദ്ധാർഥിനോടാണ് ചോദിക്കേണ്ടത്. ജാൻവി, കത്രീന, തമന്ന എന്നിവർക്കൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് എന്താണ് തോന്നിയതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. സിദ്ധാർഥിന് സ്ക്രീനിൽ മറ്റ് നടിമാർക്കൊപ്പം ഇത്തരം രംഗങ്ങളിൽ അഭിനയിക്കാമെങ്കിൽ, എനിക്കും യഷിനൊപ്പമോ മറ്റ് നടന്മാർക്കൊപ്പമോ അത്തരം രംഗങ്ങൾ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല".- കിയാര പറഞ്ഞു.

‘കബീർ സിങ്', 'ടോക്സിക്' എന്നിവ തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ചിലതാണെന്നും കിയാര കൂട്ടിച്ചേർത്തു. കിയാരയുടെ മറുപടിക്ക് മുന്നിൽ കരൺ ജോഹറിന് വാക്കുകളില്ലാതായപ്പോൾ, സിദ്ധാർഥ് ചിരിയോടെയാണ് ഇത് കേട്ടിരുന്നത്. ഷോയിൽ കരൺ ചോദിച്ച മറ്റ് ചില ചോദ്യങ്ങൾക്ക് സിദ്ധാർഥ് നൽകിയ മറുപടികളാണ് കരണ്‍ ജോഹറിനെ ശരിക്കും കുഴപ്പത്തിലാക്കിയത്.

ജോലിയും വ്യക്തിജീവിതവും തമ്മിൽ കൂട്ടിക്കഴക്കാറില്ലെന്നും, വീട്ടിൽ പ്രൊഫഷണൽ കാര്യങ്ങൾ സംസാരിക്കാറില്ലെന്നും സിദ്ധാർഥ് വ്യക്തമാക്കുകയുണ്ടായി. എന്തായാലും കരണിന്റെ പതിവ് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി അദ്ദേഹത്തെ വായടപ്പിച്ച താരങ്ങളുടെ ഈ എപ്പിസോഡ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 'കരണിന് അല്ലേലും ഇടയ്ക്ക് കൃമികടി കുറച്ചു കൂടുതലാണെന്നാണ്' പലരും കമന്റായി കുറിച്ചിരിക്കുന്നത്.

Kiara Advani, Sidharth Malhotra, Karan Johar
'ലിബിനെ കാണുന്നത് മാര്‍ച്ചില്‍, കാണും മുമ്പേ പരസ്പരം മനസിലാക്കി; മമ്മിയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു'; മനസ് തുറന്ന് റിമി
Kiara Advani, Sidharth Malhotra, Karan Johar
'ഫ്രെയ്‌മെ പാറുങ്കെ ജീ...'; 'മനസിലായോ'യ്ക്ക് ചുവടുവച്ച് രജനികാന്ത്; ആര്‍പ്പുവിളിച്ച് അനിയും കാവ്യയും, വിഡിയോ
Kiara Advani, Sidharth Malhotra, Karan Johar
'എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11'; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍
Summary

Kiara Advani and Sidharth Malhotra give bold replies to Karan Johar's questions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER