Preetha Pradeep ഇന്‍സ്റ്റഗ്രാം
Entertainment

'ആറ് വര്‍ഷത്തെ കാത്തിരിപ്പ്'; കണ്‍മണിയെ വരവേറ്റ് നടി പ്രീത പ്രദീപ്‌

ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നടി പ്രീത പ്രദീപ് അമ്മയായി. ഏറെ നാളായി ഒരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു പ്രീതയും ഭര്‍ത്താവ് വിവേകും. താനൊരു ആണ്‍കുഞ്ഞിന് അമ്മയായെന്നും പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം സന്തോഷം നേരുന്നതായും പ്രീത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരുമെല്ലാമെത്തുകയാണ്.

കഴിഞ്ഞ ദിവസം പ്രീത പങ്കുവച്ച ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. നിറ വയറില്‍ മെഹന്ദിയണിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് താരം സന്തോഷ വാര്‍ത്തയും പങ്കുവെക്കുന്നത്. ആറ് വര്‍ഷമായി തങ്ങളുടെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയിരുന്നു പ്രീതയും വിവേകും.

കാത്തിരിപ്പിനൊടുവില്‍ താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. സന്തോഷ ഭര്‍ത്താവിനോട് പങ്കുവെക്കുന്ന വിഡിയോയിലൂടെയാണ് ആരാധകരേയും വാര്‍ത്ത അറിയിച്ചത്. പ്രീതയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2019 ലാണ് പ്രീത വിവാഹിതയാകുന്നത്. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് പ്രീത. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, അലമാര, സണ്‍ഡെ ഹോളിഡെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Preetha Pradeep welcome a baby boy. They were waiting for six years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

'ഞാന്‍ എന്താ തീവ്രവാദിയാണോ?' പവന്‍ ഖേര കോടതിയോട്; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

'എ​ഴു​ത്ത​ച്ഛ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല, എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​?; ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍'; വിവാദം

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

SCROLL FOR NEXT