ഗര്‍ഭകാലത്ത് അവര്‍ ചെയ്തത് പൊറുക്കില്ല, മറക്കില്ല; ജീവിച്ചിരിക്കുന്നതിന് കാരണം അച്ഛനും അമ്മയും; തുറന്നു പറഞ്ഞ് മേഘന രാജ്

കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നല്‍കണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാന്‍ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം
Meghana Raj
Meghana Raj
Updated on
1 min read

കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് കന്നഡ താരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. പ്രായം 35 മാത്രമായിരുന്നു. ചിരു യാത്രയാകുമ്പോള്‍ മേഘന രാജ് ഗര്‍ഭിണിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായി കാത്തിരുന്ന മേഘനയ്ക്ക് കാലം നല്‍കിയത് ഒരിക്കലും മായാത്ത വേദനയുടെ നാളുകളായിരുന്നു. അച്ഛനും അമ്മയും ഇല്ലായിരുന്നുവെങ്കില്‍ ആ കാലം താന്‍ അതിജിവിക്കില്ലായിരുന്നു എന്നാണ് മേഘന പറയുന്നത്.

Meghana Raj
ഇത്തവണ ജോർജുകുട്ടിക്ക് പണി വരുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ; 'ദൃശ്യം 3' യുടെ പ്ലോട്ട് പുറത്ത് ?

റയാന്‍ മിഥുന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വേദനയിലും തങ്ങളുടെ കുഞ്ഞിനായി ജീവനും ജീവിതവും ചേര്‍ത്തു പിടിച്ചു നിന്ന നാളുകളെക്കുറിച്ച് മേഘന സംസാരിക്കുന്നുണ്ട്. ആ സമയത്തു പോലും തന്നോട് മോശമായി പെരുമാറിയവരുണ്ടെന്നും അവരോട് താനൊരിക്കലും പൊറുക്കില്ലെന്നും മേഘന പറയുന്നു.

Meghana Raj
'ആയിരം കോടി ഉറപ്പിച്ചോ! പക്ഷെ, യാര് ഹീറോ?'; നെല്‍സണൊപ്പം രജനിയും കമലും; വിന്റേജ് വൈബില്‍ ഗ്ലിംപ്‌സ് വിഡിയോ

''ഗര്‍ഭിണിയായെന്ന് അറിയുന്നതോടെ മനസിലാകെ സ്വപ്‌നങ്ങളായിരിക്കും. എങ്ങനെയായിരിക്കും ഇനിയുള്ള ജീവിതമെന്നും, ആദ്യത്തെ മൂന്ന് മാസം ആരോടും പറയാതെ വച്ച് പിന്നീട് എല്ലാവരോടും പറയാമെന്നൊക്കെ ചിന്തിച്ചിരുന്നു. സുഹൃത്തുക്കളോടും ആരാധകരോടും പറയുന്നതിനെക്കുറിച്ചൊക്കെ സ്വപ്‌നം കണ്ടു. പക്ഷെ പെട്ടെന്നാണ് എന്റെ ഗര്‍ഭകാലം എന്നത് സര്‍വൈവല്‍ ആയി മാറുന്നത്. എന്റെ കുഞ്ഞിനെ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഈ ഭൂമിയിലേക്ക് കൊണ്ടു വരണം'' താരം പറയുന്നു.

''ഒരു ദിവസം വൈകുന്നേരം മുഴുവന്‍ മുറിയിരുന്ന് കരയുകയായിരുന്നു. അപ്പോഴും ഉള്ളിലെ കുഞ്ഞിനോട് എങ്ങനെയാണ് സന്തോഷമായിരിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ഞാന്‍. അവന്‍ ജനിക്കുന്നത് വരെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് വരെ, എന്റെ മകനില്ലായിരുന്നുവെങ്കില്‍ ഞാനുണ്ടാകില്ലായിരുന്നു എന്നാണ് തോന്നുന്നത്. അവന്‍ വന്നതിന് ഒരു കാരണമുണ്ടായിരുന്നു''.

''സന്തോഷമേ ഉണ്ടായിരുന്നില്ല ആ കാലത്ത്. വേദന മാത്രമായിരുന്നു. പൊതുജന മധ്യത്തില്‍ ചിരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നല്‍കണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാന്‍ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസില്‍ അത് മാത്രമായിരുന്നു. അവന്‍ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തില്‍ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു'' എന്നും മേഘന പറയുന്നു.

''എന്റെ അച്ഛനും അമ്മയുമില്ലായിരുന്നുവെങ്കില്‍ ഗര്‍ഭകാലം ഞാന്‍ അതിജീവിക്കില്ലായിരുന്നു. അവര്‍ എന്നെ കൊച്ചുകുഞ്ഞിനെപ്പോലെ നോക്കി. ഞങ്ങളുണ്ട്, ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞു. അതേസമയം എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്. എനിക്ക് സംഭവിച്ചതിനെ അവര്‍ അവഗണിച്ചു. എനിക്ക് സംഭവിച്ചതിനേക്കാള്‍ മോശം അവസ്ഥയിലൂടെയാണ് അവര്‍ കടന്നു പോകുന്നതെന്ന് അവര്‍ കരുതി. അത് ജീവിതത്തില്‍ മറിക്കില്ല. എനിക്കത് മറക്കാനും പൊറുക്കാനും സാധിക്കില്ല'' എന്നും മേഘന കൂട്ടിച്ചേര്‍ക്കുന്നു.

Summary

Meghana Raj recalls the pregnancy period. Says she will not forget or forgive who treat her badly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com