'ആയിരം കോടി ഉറപ്പിച്ചോ! പക്ഷെ, യാര് ഹീറോ?'; നെല്‍സണൊപ്പം രജനിയും കമലും; വിന്റേജ് വൈബില്‍ ഗ്ലിംപ്‌സ് വിഡിയോ

47 വര്‍ഷത്തിന് ശേഷം രജനിയും കമലും ഒരുമിക്കുന്നു #KHxRK
 'KHxRK' movie
'KHxRK' movie
Updated on
1 min read

ഇനി കാത്തിരിപ്പിന്റെ നാളുകള്‍. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. 47 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ രണ്ട് അതികായന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാർ ആണ്. നെല്‍സണ്‍ തന്നെയാണ് തിരക്കഥയും. അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്.

 'KHxRK' movie
'ആ പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു, അതിസുന്ദരിയും ബുദ്ധിമതിയും; പക്ഷെ ലെസ്ബിയനായിപ്പോയി'; പൃഥ്വിയുടെ പ്രണയകഥ

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ഹൈപ്പ് വാനോളം ഉയര്‍ത്തുന്നതാണ് ഗ്ലിംപ്‌സ് വിഡിയോ. നെല്‍സണ്‍ സിനിമകളുടെ പ്രൊമോ വിഡിയോകളുടെ പതിവ് ശൈലിയിലുള്ള ഗ്ലിംപ്‌സില്‍ 80സ് വൈബിലാണ് രജനിയും കമലുമെത്തുന്നത്. ഇരുവരുടേയും സ്വാഗും സ്റ്റൈലുമൊക്കെ രസകരമായാണ് വിഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

 'KHxRK' movie
'നീ ജീവിതത്തിൽ വീണ്ടും സമാധാനം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എല്ലാത്തിനും നന്ദി'; കുറിപ്പുമായി ഭാവന

രജിനിയ്ക്കും കമലിനുമൊപ്പം നെല്‍സണും അനിരുദ്ധും വിഡിയോയിലുണ്ട്. ഇരുവരും തമ്മിലുള്ള മത്സരം കാണിച്ചു കൊണ്ട് തുടങ്ങി ഒരുമിച്ചുള്ള കാര്‍ യാത്രയിലേക്ക് കടക്കുന്നതാണ് വിഡിയോ. അവസാനിക്കുന്നതാകട്ടെ, ആരാണ് ഹീറോ എന്ന് രജനിയും കമലും നെല്‍സണോട് ചോദിക്കുന്നതിടത്താണ്. നെല്‍സണ്‍ ഉത്തരം നല്‍കുന്നതിന് മുമ്പേ വിഡിയോ അവസാനിക്കുന്നു. ഇതോടെ ആരാധകരുടെ ആകാംഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തല്‍ക്കാലം 'KHxRK' എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രവി മേനോന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ആര്‍ നിര്‍മല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. രാജ് കമല്‍ ഫിലിംസും റെഡ് ജയന്റും ചേര്‍ന്നാണ് നിര്‍മാണം. 2027 പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Summary

Kamal Haasan and Rajinikanth to be directed by Nelson Dilipkumar. Glimpse video of KH vs RK sets social media on fire.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com