പ്രേമലു പോസ്റ്റര്‍, ഗിരീഷ് എഡി ഫെയ്സ്ബുക്ക്
Entertainment

'അത് തെറ്റു പറ്റിയതാണ്, വേറെ വഴി ഇല്ലായിരുന്നു': തുറന്നു പറഞ്ഞ് പ്രേമലു സംവിധായകന്‍

തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു പോസ്റ്റിന് താഴെയാണ് സംവിധായകന്‍ കമന്റുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിലെ ഒരു ഗാനത്തിനിടെയുണ്ടായ തെറ്റ് തുറന്നു പറഞ്ഞ് സംവിധായകന്‍ ഗിരീഷ് എഡി. തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു പോസ്റ്റിന് താഴെയാണ് സംവിധായകന്‍ കമന്റുമായി എത്തിയത്.

മിനി മഹാറാണി ഗാനത്തിനിടയിലാണ് തെറ്റ് സംഭവിച്ചത്. കാര്‍ ഓടിക്കുന്ന രംഗത്തില്‍ കണ്ടിന്യൂറ്റി പ്രശ്‌നം ഉണ്ടാവുകയായിരുന്നു. പോസ്റ്റ് വന്നതിനു പിന്നാലെ തെറ്റ് തുറന്നു സംഭവിച്ചുകൊണ്ട് ഗിരീഷ് എഡി എത്തി. കണ്ടിന്യൂറ്റി പ്രശ്‌നമാണെന്നും ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നുമാണ് ഗിരീഷ് എഡി കുറിച്ചത്. പിന്നാലെ തെറ്റ് തുറന്നു സമ്മതിച്ച സംവിധായകനെ പ്രശംസിച്ചുകൊണ്ട് പ്രേക്ഷകര്‍ രംഗത്തെത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണിയറക്കാര്‍ അഡ്മിറ്റ് ചെയ്തില്ലെങ്കിലും ആരും ഇത് അറിയാന്‍ പോണില്ല. പക്ഷേ സംവിധായകന്‍ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവര്‍മാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാകാര്‍ ഉള്ള ഈ കാലത്ത് തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടര്‍ തന്നെ പറ്റിയ ഒരു മിസ്‌റ്റേക്ക് ഒരു ഓപ്പണ്‍ ഗ്രൂപ്പില്‍ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.- ഗിരീഷ് എഡിയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍