Premalu and Prem Keetanu 
Entertainment

'ഇത് 'പ്രേമലു'വല്ല 'സീനിയേഴ്‌സ്', ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?'; 'റീമേക്ക്‌വുഡി'നെ ട്രോളി സോഷ്യല്‍ മീഡിയ

സ്വന്തമായി സിനിമയുണ്ടാക്കാന്‍ ഇവരെന്ന് പഠിക്കും?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പ്രേമലു. ചിത്രം ബോക്‌സ് ഓഫീസില്‍ കുറിച്ചത് സമാനതകളില്ലാത്ത വിജയമായിരുന്നു. കേരളത്തിന്റേയും മലയാളത്തിന്റേയും അതിര്‍ത്തികള്‍ക്കപ്പുറത്തും പ്രേമലു വലിയ വിജയമായിരുന്നു. ചിത്രത്തിലൂടെ മമിത ബൈജു പാന്‍ ഇന്ത്യന്‍ താരമായപ്പോള്‍ മലയാളത്തിലെ യുവനടന്മാരുടെ പട്ടികയിലെ മുന്‍നിരക്കാരനായി നസ്ലെനും മാറി.

ഗിരീഷ് എഡിയുടെ സംവിധായക മികവില്‍ പുറത്തിറങ്ങിയ ചിത്രത്തെ പ്രശംസിച്ച് സാക്ഷാല്‍ രാജമൗലിയടക്കം എത്തിയിരുന്നു. ഇപ്പോഴിതാ പ്രേമലുവിനൊരു റീമേക്ക് ഒരുങ്ങുകയാണ്. ഏതെങ്കിലും പ്രാദേശിക ഭാഷയില്‍ ഒരു ഹിറ്റ് ഉണ്ടായാല്‍ ഉടനെ അത് തങ്ങളുടെ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ബോളിവുഡ് തന്നെയാണ് പ്രേമലുവിനും റീമേക്ക് ഒരുക്കുന്നത്. റീമേക്ക് വുഡ് എന്ന് സിനിമാസ്വാദകര്‍ കളിയാക്കി വിളിക്കുന്നതിനെ ശരിവച്ചു കൊണ്ടാണ് ബോളിവുഡ് ഹിറ്റ് ചിത്രത്തിന് റീമേക്ക് ഒരുക്കുന്നത്.

പ്രേമലു ഹിന്ദിയിലെത്തുമ്പോള്‍ പേര് പ്രേം കീടാണു എന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിരുന്നു. പ്രേമലുവിന്റെ റീമേക്കാണെന്ന് പറയുമ്പോള്‍ ടീസറില്‍ രണ്ട് സിനിമകളും തമ്മില്‍ കാര്യമായ സാമ്യതകളൊന്നും കാണുന്നേയില്ല. പതിവ് ബോളിവുഡ് ചിത്രത്തിന്റെ ശൈലിയിലേക്ക് മാറ്റി പ്രേമലുവിന്റെ ആത്മാവിനെ ഊറ്റിക്കളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍.

മലയാളത്തില്‍ 20 കളുടെ തുടക്കത്തിലുള്ള സച്ചിനും അമല്‍ ഡേവിസും റീനുവുമൊക്കെ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ 30 കഴിഞ്ഞവരായെന്നാണ് പ്രധാന വിമര്‍ശനം. മലയാളത്തില്‍ കോളേജ് കാലം അധികമല്ല. എന്നാല്‍ ഹിന്ദിയില്‍ ഇതൊരു കോളേജ് കഥയായി മാറിയിട്ടുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. ഇത് പ്രേമലുവിന്റെ റീമേക്ക് ആണോ അതോ സീനിയേഴ്‌സിന്റെ റീമേക്ക് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അങ്ങനെ ഒരു നല്ല സിനിമയെ കൂടി ബോളിവുഡ് വധിക്കാന്‍ പോവുകയാണെന്നും ചിലര്‍ പറയുന്നു.

ഇന്റര്‍വെല്ലിന് ഐറ്റം ഡാന്‍സും ക്ലൈമാക്‌സില്‍ എയര്‍പോര്‍ട്ടില്‍ വച്ചൊരു ലിപ് ലോക്കും കാണാമെന്നും ഹിന്ദിയിലെത്തുമ്പോള്‍ റീനു ബിക്കിനിയിട്ട് വന്നാലും ഞെട്ടേണ്ടതില്ലെന്നും ചിലര്‍ പരിഹാസരൂപേണ പറയുന്നു. 'അടുത്ത ഫര്‍ണിച്ചര്‍ റെഡി, തെലുങ്കാന ബൊമ്മലുവിന് പകരം മാലിദ്വീപിലേക്ക് ഒരു ട്രീപ്പും ബിക്കിനി സീനും, സ്വന്തമായി സിനിമയുണ്ടാക്കാന്‍ ഇവരെന്ന് പഠിക്കും?, അടുത്ത നെപ്പോ കിഡ് ദുരന്തം' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

വീര്‍ പഹാരിയായാണ് പ്രേം കീടാണുവിലെ നായകന്‍. അപാര്‍ശക്തി ഖുറാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖം ആഫിയ സയേദാണ് ചിത്രത്തിലെ നായിക. അപൂര്‍വ് സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ രണ്ടിനാണ് തിയേറ്ററുകളിലേക്ക് എത്തുക.

Premalu gets remaked into bollywood as Prem Keetanu. Social media already hates the movie. Fans of the malayalam movie ask why ruining our film?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ അന്തസ്സ് കാറ്റിൽപ്പറന്നു; ലജ്ജയില്ലാതെ മുൻനിരയിൽ നടിയെ ഇരുത്തി സല്യൂട്ടുകൾ കൈമാറി: ആഞ്ഞടിച്ച് ഡിഎംകെ

ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു

വെറും നാലരമാസം കൊണ്ട് 'സിക്സ് പാക്ക്', ഉണ്ണി മുകുന്ദൻ്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ഷൈജൻ അഗസ്റ്റിൻ

ടിഎഫ്ടി ഡിസ്‌പ്ലേ, ആധുനിക എന്‍ജിന്‍; പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍