പ്രേമം പോസ്റ്റർ, നിവിൻ പോളിയും അൽഫോൺസ് പുത്രനും 
Entertainment

ഈ അത്ഭുതത്തിന് നന്ദി, ആറു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല; പ്രേമം വാർഷികത്തിൽ നിവിൻ പോളി

നിവിൻ പോളിയുടെ കരിയറിൽ തന്നെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ വാർഷികത്തിന് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോർജും മലരും മേരിയുമെല്ലാം മലയാളികളുടെ ഹൃദയം കവർന്നിട്ട് ആറ് വർഷമാവുകയാണ്. പല റെക്കോഡുകളും തകർത്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പ്രേമത്തിന്റെ വിജയം മലയാളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അന്യഭാഷകളിലും പ്രേമം പൂത്തുലഞ്ഞു. നിവിൻ പോളിയുടെ കരിയറിൽ തന്നെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ വാർഷികത്തിന് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പ്രേമത്തിന് ആറു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നിവിൻ കുറിക്കുന്നത്. കൂടാതെ ഈ അത്ഭുതം സമ്മാനിച്ചതിന് സംവിധായകൻ അൽഫോൺസ് പുത്രന് നന്ദി പറയാനും താരം മറന്നില്ല. പ്രേമത്തിൽ നിറഞ്ഞു നിൽക്കുന്ന ചിത്രശലഭങ്ങളെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. 

നിവിൻ പോളിയുടെ ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. പ്രേമത്തിലൂടെ സായി പല്ലവിയും അനുപമയും തെന്നിന്ത്യയിലെ സൂപ്പർ നായികമാരായി. കൂടാതെ പ്രേമം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT