Premi 
Entertainment

'ഒരു ദിവസം ഒരു ലക്ഷം രൂപ'; തെലുങ്കില്‍ വാങ്ങിയിരുന്ന പ്രതിഫലം! പ്രതികരിച്ച് 'കറുത്തമുത്ത്' നായിക പ്രേമി

വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ കറുത്തമുത്തിലൂടെ പ്രേമിയ്ക്ക് സാധിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നാണ് കറുത്തമുത്ത്. ഈ പരമ്പരയിലൂടെയാണ് പ്രേമി വിശ്വനാഥും താരമാകുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ കറുത്തമുത്തിലൂടെ പ്രേമിയ്ക്ക് സാധിച്ചിരുന്നു. കിഷോര്‍ സത്യയായിരുന്നു പരമ്പരയില്‍ പ്രേമിയുടെ നായകന്‍.

പരമ്പര വന്‍ ഹിറ്റായി നില്‍ക്കെയാണ് പ്രേമി കറുത്ത മുത്തില്‍ നിന്നും പിന്മാറുന്നത്. പിന്നീട് മറ്റൊരു നടി ആ വേഷത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് കറുത്തമുത്ത് തെലുങ്കിലെത്തിയപ്പോല്‍ നായിക വേഷത്തിലെത്തിയതും പ്രേമിയായിരുന്നു. മലയാളത്തേക്കാളും വലിയ വിജമായിരുന്നു പരമ്പര തെലുങ്കില്‍. ഇതോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലെ മിന്നും താരമായി പ്രേമിയും മാറി.

അതേസമയം തെലുങ്കില്‍ പ്രേമിയ്ക്ക് ഒരു ദിവസം ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുന്ന പ്രേമിയുടെ വിഡിയോ വൈറലാവുകയാണ്. ഇന്ത്യന്‍ സിനിമ ഗ്യാലറി പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. ഒരു ദിവസം ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന നടി എന്ന പോസ്റ്റ് കണ്ടു. സത്യമാണോ എന്ന ചോദ്യത്തിന് പ്രേമി നല്കിയ മറുപടി അതെ, മേടിക്കണ്ടേ എന്നാണ് തമാശരൂപേണ പ്രേമി മറുപടി നല്‍കുന്നത്.

അതുകൊണ്ടാണോ മലയാളത്തില്‍ ചെയ്യാത്തത് എന്ന് ചോദിച്ചപ്പോള്‍ അതുകൊണ്ടല്ല, മലയാളത്തില്‍ ആരും വിളിച്ചില്ല, നിങ്ങള്‍ ആരെങ്കിലും കൊണ്ട് വിളിപ്പിക്കൂവെന്നും പ്രേമി തമാശയായി പറയുന്നുണ്ട്. ഈ വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.

Premi Viswanath of Karuthamuthu fame reacts to rumours of her remunaration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം'; വിമര്‍ശനവുമായി ജി സുധാകരന്‍

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം; ആര്‍ഡി സ്‌കീം മാജിക്

66 റണ്‍സും 2 വിക്കറ്റും; 'ഇന്ത്യക്കാരന്‍' ഓസ്‌ട്രേലിയയെ ജയിപ്പിച്ചു!!!

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്: കണ്ണൂര്‍ സ്വദേശി നേപ്പാളില്‍ മരിച്ച നിലയില്‍; ഞെട്ടൽ

ഭക്ഷണവും വ്യായാമവും അതിന് ശേഷമേ വരൂ, ആയുസ്സ് കുറയ്ക്കുന്ന പ്രധാന ഘടകം ചൂണ്ടിക്കാട്ടി ​ഗവേഷകർ