'രണ്ടെണ്ണം അടിക്കാത്ത അച്ചായനോ ? നീ പറയുന്ന തരത്തിലുള്ള ഒരാളെപ്പോലും കിട്ടില്ലെന്ന് വീട്ടുകാർ പോലും പറഞ്ഞു'; അഞ്ജു കുര്യൻ

'കറക്ട് ഒരു വർഷം ആയപ്പോൾ എൻ​ഗേജ്മെന്റ് നടത്തി'
Anju Kurian
Anju Kurianഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

അടുത്തിടെയാണ് നടി അഞ്ജു കുര്യൻ വിവാഹിതയായത്. പ്ലാന്റർ ആയ റോഷനാണ് അഞ്ജുവിന്റെ ജീവിത പങ്കാളി. മാട്രിമോണിയിലൂടെയായിരുന്നു അഞ്ജുവും റോഷനും പരിചയപ്പെടുന്നത്. ഭാവി ഭർത്താവിനെക്കുറിച്ചുണ്ടായിരുന്ന തന്റെ സങ്കല്പത്തെക്കുറിച്ച് അ‍ഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജു.

"മാട്രിമോണിയിലൂടെ വിവാഹാലോചന വരുന്നത്. ഞങ്ങൾ ശരിക്കും ഒരു മൂന്ന് മാസം സമയമെടുത്തു. സംസാരിച്ച് നോക്കിയിട്ട് കാണാം എന്ന നിലപാടിലായിരുന്നു ഞങ്ങൾ. പുതിയതായിട്ട് ഒരാളോട് സംസാരിക്കുകയാണ്. എങ്ങനെയാണ്, എന്താണ് എന്നൊന്നും രണ്ട് പേർക്കും അറിയത്തില്ല.

സംസാരിച്ച് നോക്കിയിട്ട് ഓക്കെയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ഇത് മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന് ഞാൻ പറയാം എന്ന് എന്റെ വീട്ടിൽ ഞാൻ പറഞ്ഞു. റോഷൻ അത് അദ്ദേഹത്തിന്റെ വീട്ടുകാരോടും പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോൾ യെസ് തന്നെയായിരുന്നു. അങ്ങനെ മൂന്ന് മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഉറപ്പിക്കൽ കഴി‍ഞ്ഞു. കറക്ട് ഒരു വർഷം ആയപ്പോൾ എൻ​ഗേജ്മെന്റ് നടത്തി".- അഞ്ജു പറഞ്ഞു.

തന്റെ ഭർത്താവിനെക്കുറിച്ചുണ്ടായിരുന്ന സങ്കല്പങ്ങളെക്കുറിച്ചും അഞ്ജു പങ്കുവച്ചു. "ഞാനിത് പറയുമ്പോൾ, ഞാനിത്രയും പഴഞ്ചൻ ആണോ എന്നൊക്കെ ആൾക്കാർ ചിലപ്പോൾ ചിന്തിക്കുമായിരിക്കും. ഒന്ന് എനിക്ക് ഹെൽത്തി ലൈഫ് സ്റ്റൈൽ ഭയങ്കര ഇഷ്ടമാണ്. ഞാൻ അങ്ങനെ ഫോളോ ചെയ്യുന്ന ഒരാളാണ്. മദ്യപാനം, പുകവലി തുടങ്ങിയ പരിപാടികളൊന്നും പാടില്ല എന്നുണ്ടായിരുന്നു.

ഇങ്ങനെയുള്ള ഒരുത്തനെ ഞാൻ എവിടുന്ന് കൊണ്ടുവരാനാ നീ പറയുന്നത്, നീ വേറെന്തെങ്കിലുമൊക്കെ പറയുകയാണെങ്കിൽ ഓക്കെ എന്ന് എന്റെ അപ്പൻ തന്നെ എന്നോട് പറയും. 'രണ്ടെണ്ണം അടിക്കാത്ത അച്ചായനോ ? എന്റെ സർക്കിളിൽ പോലും അങ്ങനെ ഒരാളില്ലല്ലോ' എന്നൊക്കെ അപ്പൻ പറയും. ഞാൻ അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് രണ്ടെണ്ണം അടിക്കാത്ത ഒരാളെ തന്നെ മതി എന്നൊരു നിലപാടിലായിരുന്നു.

അതൊക്കെ വീട്ടുകാർക്ക് കുറച്ചൊരു ടാസ്ക് ആയിരുന്നു. കുറച്ച് എക്സ്ട്രീം ആയിരുന്നു. അവർ പറഞ്ഞു, 'എടി ഒന്നുകിൽ നീ വല്ല സ്പിരിച്വൽ ആയിട്ടുള്ള ആളെയും നോക്ക്. നിനക്ക് അതും വേണം ഇതും വേണം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നിന്റെ കോമ്പിനേഷൻ, ഭയങ്കര അവിയൽ പരുവം പോലെ കിടക്കുന്നതാണല്ലോ എന്നൊക്കെ. പ്രാർഥനയും ഉണ്ടാകണം, എന്നാൽ നിന്റെ പ്രൊഫഷനൊക്കെ അം​ഗീകരിക്കണം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ രണ്ടും രണ്ട് രീതിയിലാണ്.

നീ പറയുന്ന ഒരാളെപ്പോലും അങ്ങനെ കിട്ടത്തില്ല. വെള്ളമടി പാടില്ല, ഹെൽത്തി ആയിരിക്കണം ഇത് എന്തോരം ടാസ്ക്കുകളാ'. ഇങ്ങനെയൊക്കെയാണ് വീട്ടുകാർ പറഞ്ഞത്. എന്റെ വീട്ടുകാരൊക്കെ കയ്യൊഴിഞ്ഞു. എന്റെ സുഹൃത്തുക്കളുടെ സർക്കിളിൽ ആണെങ്കിലും ഞാൻ ഈ പറഞ്ഞ ​ഗുണങ്ങളുള്ള ആളെ കിട്ടാൻ കുറച്ചു പാടായിരുന്നു. പക്ഷേ അവസാനം അത് സംഭവിച്ചു". - അഞ്ജു കുര്യൻ പറഞ്ഞു.

Anju Kurian
'കുടുംബം ഒപ്പമില്ലെങ്കിൽ നമ്മള്‍ അപൂര്‍ണരാണ്'; ഹൃദയസ്പർശിയായ കുറിപ്പുമായി റിമി ടോമി
Anju Kurian
'കാശുണ്ടാക്കണേല്‍ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യണം'; അവര്‍ എനിക്ക് നല്‍കിയത് അഞ്ച് വര്‍ഷം; പാര്‍വതി
Anju Kurian
'ചന്തു തന്നെയാണ് അത് പറയേണ്ടത്'; ബാച്ച്‌ലര്‍ പാര്‍ട്ടി 2-ലെ ട്രോള്‍ രസിച്ചില്ല; പ്രതികരിച്ച് മാധവ് സുരേഷ്
Summary

Anju Kurian talks about her husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER