കൊച്ചി; മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ യാത്ര ഇനി കൂടുതൽ ആഡംബരമാകും. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് നടൻ സ്വന്തമാക്കിയത്. ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില.
കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ വാങ്ങിയത്. കൊച്ചിയിലെ പുതിയ വസതിയില്‍ വച്ച് താരത്തിന് വാഹനം കൈമാറുകയായിരുന്നു. മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ഉണ്ടായിരുന്നു. താരം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്റർ.
ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയുടെ റൂഫിന് കറുത്ത നിറമാണ്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ട്. 21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. സ്ലൈഡിങ് പനോരമിക് സൺറൂഫും ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംപും സിഗ്നേച്ചർ ഡിആർഎല്ലുമുണ്ട്. ഏഴ് പേർക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates