Entertainment

വില 45 ലക്ഷം, മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കി ടൊവിനോ; ചിത്രങ്ങൾ

ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്


മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കി യുവതാരം ടൊവിനോ തോമസ്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്.  

നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്. ഇന്ത്യയിലേക്കായി അനുവദിച്ച 15 എണ്ണത്തിൽ ഒന്നാണ് ടൊവിനോ വാങ്ങിയത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.

മണിക്കൂറിൽ 230 കിലോമീറ്റർ പരമാവതി വേ​ഗതയുള്ള കാർ വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങൾ. അടുത്തിടെ കുഞ്ചാക്കോ ബോബനും മിനികൂപ്പർ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങൾക്കിടയിൽ വാഹനപ്രമികളിൽ ഒരാളായ ടൊവിനോയുടെ ശേഖരത്തിൽ ഹോണ്ട സിറ്റിമുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള കാറുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT