നരേന്ദ്രമോദി ഫെയ്സ്ബുക്ക്
Entertainment

'സത്യം പുറത്തുവരുന്നത് നല്ലതാണ്'; ​​ഗോധ്ര സംഭവത്തെക്കുറിച്ചുള്ള സിനിമയ്ക്ക് പിന്തുണയുമായി മോദി

മോദിക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ നിർമാതാവ് ഏക്ത കപൂർ രം​ഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

2002-ലെ ​ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദ സബർമതി റിപ്പോർട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാർക്ക് കാണാനാകുന്ന വിധത്തിൽ സത്യങ്ങൾ പുറത്തുവരുന്നത് നല്ലതാണ് എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ നിർമാതാവ് ഏക്ത കപൂർ രം​ഗത്തെത്തി.

ചിത്രത്തെക്കുറിച്ചുള്ള അലോക് ഭട്ട് എന്ന അക്കൗണ്ടിൽ നിന്നു വന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മോദിയുടെ കുറിപ്പ്. സാധാരണക്കാർക്ക് കാണാനാകുന്ന വിധത്തിൽ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങൾക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും.- മോദി കുറിച്ചു.

ധീരജ് സര്‍ണ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ വിക്രാന്ത് മാസിക്കു നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. തനിക്ക് നേരെ വധഭീഷണി ഉണ്ടെന്നാണ് താരം പറഞ്ഞത്. ചിത്രത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് എത്തുന്നത്. റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ