പൃഥ്വിരാജിനൊപ്പം ഉണ്ണിമുകുന്ദൻ/ ഫേയ്സ്ബുക്ക് 
Entertainment

ഓട്ടോയിൽ വന്ന എന്നോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത് പൃഥ്വിരാജ് മാത്രം; ഉണ്ണി മുകുന്ദൻ

ഇപ്പോഴും പൃഥ്വിരാജിന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ലെന്നും താരം കുറിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രമാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതിന് പിന്നാലെ പൃഥ്വിരാജിനൊപ്പമുള്ള പഴയ ഓർമ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി. സിനിമയിൽ വന്ന സമയത്തായിരുന്നു ഇത്. ഓട്ടോയിൽ വന്ന തന്നോട് തിരിച്ച് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത് പൃഥ്വിരാജ് മാത്രമാണ് എന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇപ്പോഴും പൃഥ്വിരാജിന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ലെന്നും താരം കുറിക്കുന്നു. ഭ്രമം ഷൂട്ടിങ്ങിന് ഇടയിൽ എടുത്ത ചിത്രത്തോടൊപ്പമാണ് ഓർമ പങ്കുവെച്ചത്. 

‘ഇത് വളരെ അധികം സ്പെഷ്യലാണ്. ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് കൃത്യമായാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും. ഒരു പഴയ കാര്യം കൂടി പറയുന്നു. വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ആ ജെന്റിൽമാന്റെ പ്രവർത്തിയെ സന്തോഷപൂർവ്വം നിരസിച്ചെങ്കിലും വളരെയധികം സന്തോഷത്തോടെയാണ് ഞാൻ തിരിച്ചുനടന്നത്! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.’–ഉണ്ണി കുറിച്ചു

പൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഭ്രമം. പ്രശസ്ത ഛായാഗ്രഹൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്തയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. റാഷി ഖന്ന, അനന്യ, സുരഭി ലക്ഷ്മി, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എ പി ഇന്‍റര്‍നാഷണലാണ് നിർമാണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്