ഫയല്‍ ചിത്രം 
Entertainment

ബ്രോ ഡാഡി ഒരു കൊച്ചു ചിത്രമെന്ന് പൃഥ്വിരാജ്, ഇത് കേട്ടിട്ടുണ്ടെന്ന് ആരാധകരുടെ കമന്റ്

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം കോൾഡ് കേസിന്റെ പ്രമോഷന്റെ ഭാ​ഗമായി താരം ഇൻസ്റ്റ​ഗ്രാം ലൈവിൽ എത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിന് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ഒന്നിക്കാൻ ഒരു​ങ്ങുകയാണ് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ബ്രോ ഡാഡിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം കോൾഡ് കേസിന്റെ പ്രമോഷന്റെ ഭാ​ഗമായി താരം ഇൻസ്റ്റ​ഗ്രാം ലൈവിൽ എത്തിയിരുന്നു. അതിനിടെ ആരാധകർ ചോദിച്ച ബ്രോ ഡാഡിയെക്കുറിച്ചുള്ള സംശയങ്ങൾക്കാണ് താരം രസകരമായി മറുപടി നൽകിയത്. 

ബ്രോ ഡാഡിയെക്കുറിച്ച് പറയൂ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് "ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍-ഫാമിലി ഫിലിം. അത്രയേ ഉള്ളൂ" എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിന് പിന്നാലെ 'ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ' എന്ന അരാധകന്റെ കമന്റ് വന്നു, ഇതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. "സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് അത്" എന്നാണ് താരം പറഞ്ഞത്. 

ലൂസിഫർ ഇറങ്ങുന്നതിന് മുൻപും ഇതുപോലെയായിരുന്നു പൃഥ്വിരാജിന്റെ മറുപടി. 'ലൂസിഫര്‍' പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ചിത്രമെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാൽ ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിച്ചതോടെ താരത്തിന്റെ വാക്കുകൾ ട്രോളുകളിൽ നിറഞ്ഞിരുന്നു. മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായാണ് ലൂസിഫർ മാറിയത്. 

ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ എപ്പോൾ എത്തുമെന്നും ചില ആരാധകർ ചോദിച്ചു. എമ്പുരാന്‍ സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്‍റെ ലൊക്കേഷനൊക്കെ കാണാന്‍ പോവുന്നതിനുതന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്