ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'സിനിമയിൽ നിന്ന് വീണ്ടും ഇടവേളയെടുക്കുന്നു, ആടുജീവിത്തിനായി അൾജീരിയയിലേക്ക്'; പൃഥ്വിരാജ്

തന്റെ മൂന്ന് സിനിമകളുടെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് പൃഥ്വിരാജ് ഇടവേളയെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിനായി വൻ മേക്കോവറാണ് താരം നടത്തുന്നത്. ചിത്രത്തിനായി മാസങ്ങൾ നീണ്ട ഇടവേളയെടുത്ത് 30 കിലോയിൽ അധികം ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ചിത്രത്തിനായി വീണ്ടും ഇടവേളയെടുക്കാൻ ഒരുങ്ങുകയാണ് താരം. തന്റെ മൂന്ന് സിനിമകളുടെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് പൃഥ്വിരാജ് ഇടവേളയെടുക്കുന്നത്. 

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ആടുജീവിതം സിനിമയ്ക്കായി ഇടവേളയെടുക്കുന്ന കാര്യം പൃഥ്വിരാജ് പറഞ്ഞത്. അൾജീരിയയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ആക്ഷൻ കൊറിയോ​ഗ്രാഫർ കനല്‍ കണ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ആടുജീവിതത്തിനായി മുൻപ് മൂന്നു മാസത്തെ ഇടവേളയാണ് പൃഥ്വിരാജ് എടുത്തത്. ശരീരഭാരം കുറച്ച് തീരെ മെലിഞ്ഞ നിലയിലായിരുന്നു താരം. 2020–ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോർദ്ദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താനായത്. ബന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. 

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം

കനല്‍ കണ്ണന്‍. സത്യം, പോക്കിരിരാജ, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ആക്‌ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് കണ്ണന്‍ മാസ്റ്റര്‍. കടുവയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം. ആക്‌ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്ടം വര്‍ധിച്ചതില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കടുവ എന്ന സിനിമയിലെ ആക്‌ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്. 

പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും. ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിങ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

SCROLL FOR NEXT