‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ യുട്യൂബ്
Entertainment

ബോളിവുഡിനെ വിറപ്പിക്കാൻ വില്ലൻ വേഷത്തിൽ പൃഥ്വി; ‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ എത്തി. മലയാളത്തിൽ നിന്നും നടൻ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

ട്രെയിലറിൽ മാസ്ക് ധരിച്ചാണ് പൃഥ്വിരാജ് എത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിലാണ് ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. മിശാൽ മിശ്ര ആണ് ചിത്രത്തിന്റെ സം​ഗീതമൊരുക്കുന്നത്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഭരണത്തുടർച്ച പ്രവചിച്ച് കനഗേലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

SCROLL FOR NEXT