Entertainment

അലംകൃത പഠിക്കുന്നത് അംബാനി സ്കൂളിൽ; സൂപ്പർതാരങ്ങൾക്കൊപ്പം ആനിവേഴ്സറിക്കെത്തി പൃഥ്വിരാജും സുപ്രിയയും

വാർഷികത്തിന് എത്തിയ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിഡിയോ ആണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരങ്ങളുടെ മക്കളെല്ലാം പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. കഴിഞ്ഞ ദിവസം നടന്ന വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ സൂപ്പർതാരങ്ങൾ ഒന്നാകെ എത്തിയത് വാർത്തയായിരുന്നു. ഇപ്പോൾ വാർഷികത്തിന് എത്തിയ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിഡിയോ ആണ് വൈറലാവുന്നത്.

മുംബൈയിലേക്ക് താമസം മാറിയതോടെ മകൾ അലംകൃതയെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് ചേർത്തത്. അതിനാലാണ് പൃഥ്വിരാജും സുപ്രിയയും സ്കൂൾ വാർഷികത്തിന് എത്തിയത്. താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും പിന്നിലുള്ള സീറ്റിലാണ് പൃഥ്വിരാജ് ഇരുന്നത്. നേവി ബ്ല്യൂ ഷർട്ട് ധരിച്ചാണ് പൃഥ്വിരാജ് പരിപാടിയ്ക്ക് എത്തിയത്. നീല ഡ്രസ്സായിരുന്നു സുപ്രിയയുടെ വേഷം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇവരുടെ വിഡിയോ.

പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു. മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നായ പാലി ഹില്ലിലാണ് ഇവരുടെ താമസം. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ- സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT