ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക് 
Entertainment

'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്: റിലീസ് തിയതി പുറത്ത്

അ​ഗോള ബോക്സ് ഓഫിസിൽ നിന്ന് 90 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ​ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

മികച്ച വിജയമായി മാറിയ ജയ ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻ​ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ. അ​ഗോള ബോക്സ് ഓഫിസിൽ നിന്ന് 90 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മുഴുനീള കോമ‍ഡി വേഷത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഗുരുവായൂരമ്പലനടയിൽ തിയറ്ററിൽ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ അഭിനയിച്ചു. തമിഴ് നടൻ യോഗി ബാബു ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT