പൃഥ്വിരാജ്, പ്രശാന്ത് നീൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളു'; പ്രശാന്ത് നീലിന് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ്

പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് ന‍ടൻ പൃഥ്വിരാജ്

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് ന‍ടൻ പൃഥ്വിരാജ്. പുതിയ ചിത്രമായ സലാറിന്റെ ചിത്രീകരണ തിരക്കുകളിലാണ് അദ്ദേഹം. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വർധരാജ മന്നാർ എന്ന വില്ലൻ കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 

നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ. വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്റെ ടീസറാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു പ്രിവിലേജ് ആയി കാണുന്നുവെന്നും പൃഥ്വിരാജ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.
പ്രഭാസാണ് ചിത്രത്തിൽ നായകൻ. ഡാർലിങ് ഫ്രണ്ട് എന്നാണ് പ്രഭാസ് പ്രശാന്ത് നീലിന് പിറന്നാൾ ആശംസിച്ച് ട്വിറ്റ് ചെയ്‌തത്.

കഴിഞ്ഞദിവസം സലാറിന്റെ സെറ്റിൽ വെച്ച് അണിയറപ്രർത്തകർ ചേർന്ന് പ്രശാന്ത് നീലിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ, ജ​ഗപതി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന് വേണ്ടി സം​ഗീത ചെയ്യുന്നത്. ചിത്രം സെപ്‌റ്റംബറ്‍ 28ന് തിയറ്റുകളിൽ എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT