ദുൽഖർ സൽമാൻ, പൃഥ്വിരാജ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത് ഞാനെന്റെ സിനിമയിലേക്ക് എടുക്കുവാ', ദുൽഖറിന്റെ സെൽഫി കണ്ട് പൃഥ്വിരാജ്, ചിരി നിറച്ച് മറുപടി

'ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കഴിഞ്ഞ് തിരിച്ച് ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് മടങ്ങുകയാണ് താരങ്ങൾ. കഴിഞ്ഞ ദിവസം ദുൽഖർ സൽമാനാണ് വീണ്ടും ആക്റ്റീവായതിന്റെ സന്തോഷത്തിലുള്ല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാറിൽ കൂളിങ് ​ഗ്ലാസ് വച്ചിരിക്കുന്ന സ്റ്റൈലിഷ് സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്. വ്യത്യസ്തമായ കോംപോസിഷനിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അതിനു പിന്നാലെ ചിത്രത്തിന് പൃഥ്വിരാജ് നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്. 

ദുൽഖറിന്റെ ഫോട്ടോയുടെ കോംപോസിഷൻ അടിച്ചുമാറ്റുമെന്നാണ് പൃഥ്വി പറയുന്നത്. ‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ ഞാന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം,’ എന്നായിരുന്നു കമന്റ്. അതിനുപിന്നാലെ പൃഥ്വിക്ക് രസകരമായ മറുപടിയുമായി ദുൽഖറും എത്തി. ‘ഇത് ഒരുമാതിരി, ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ’ എന്നാണ് താരം കുറിച്ചത്. എന്തായാലും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് പ്രിയതാരങ്ങളുടെ സൗഹൃദം.

ദുല്‍ഖറിന്റെ ഫോട്ടോയ്ക്ക് കമന്റുമായി നടി അനുപമ പരമേശ്വരനും എത്തി. ‘എന്താ ആ കോംപോസിഷന്‍, മച്ചാനേ എന്റെ കൂടി ഒരു പടമെടുക്കണേ’, എന്നായിരുന്നു അനുപമയുടെ കമന്റ്. ‘എന്തോ ഭാഗ്യം കൊണ്ട് പറ്റിപ്പോയതാണെന്നായിരുന്നു’  അനുപമയോട് ദുല്‍ഖറിന്റെ മറുപടി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും സൗഹൃ‌ദം ശക്തമാകുന്നത്. ഇപ്പോൾ ഒന്നിച്ച് ഒത്തുകൂടാനും മറ്റും ഇവർ സമയം കണ്ടെത്താറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ