SSMB 29 ഫെയ്സ്ബുക്ക്
Entertainment

'ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ ആണോ?'; രാജമൗലി ചിത്രത്തിൽ 'കൊടൂര' വില്ലനായി പൃഥ്വി, പോസ്റ്ററിന് പരിഹാസം

കുംഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിന്റേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം സ്ഥിരീകരണമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. കുംഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്.

പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുക. ഒരു ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാവുക. "കുംഭ നിങ്ങളിലേക്ക്, ഞാനിതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി". - പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ച് കുറിച്ചു.

അതേസമയം ചിത്രത്തിന്റെ പോസ്റ്ററിന് നേരെയും വിമർശനമുയരുന്നുണ്ട്. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, മുഖം വെട്ടി ഒട്ടിച്ച പോലെയുണ്ട്, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. നവംബർ 15 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രത്തിന്റെ ലോഞ്ച് നടക്കുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്.

ഒരു ആക്ഷൻ - അഡ്വഞ്ചർ സിനിമയായാണ് എസ്എസ്എംബി ഒരുങ്ങുന്നത്. കെനിയ ഉൾപ്പെടെ ആറ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. 1000 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണിത്.

Cinema News: Prithviraj first look from SSMB 29 is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല'; വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

'എന്തൊരു നാണക്കേടാണ് ? ബഹുമാനം വേണമെങ്കിൽ അത് നൽകാനും പഠിക്കുക'; ​ഗൗരിയെ പിന്തുണച്ച് ഖുശ്ബു

മദ്യപിച്ച് വാഹനമോടിച്ച് അപകടം, ഇൻഷുറൻസ് കമ്പനിക്ക്,ഡ്രൈവർ 10 ലക്ഷം ദിർഹം നൽകണമെന്ന് ദുബൈ കോടതി

'എനിക്കറിയാം അതിന്റെ സൂത്രം'; പേന കൊടുത്ത് രോഹിത് ശര്‍മയുടെ 'ഷോക്കിങ് പ്രാങ്ക്'! (വിഡിയോ)

മുഖത്ത് കൊഴുപ്പ് നീക്കാൻ ഫേഷ്യൽ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SCROLL FOR NEXT