ഓസ്‌ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍

ഗ്രൂപ്പ് ബിയില്‍ രണ്ട് ജയങ്ങളുമായി ശ്രീലങ്കയും സിംബാബ്‌വെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
Australia's captain Travis Head reacts after loosing his wicket during the T20 World Cup cricket match
സിംബാബ്‍വെക്കെതിരായ പോരാട്ടത്തിൽ ഔട്ടായപ്പോൾ നിരാശയോടെ ഓസീസ് താരം ട്രാവിസ് ഹെഡ് T20 World CupAP
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ അട്ടിമറി നടത്തി സിംബാബ്‌വെ കളം വാണപ്പോള്‍ വെട്ടിലായത് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ സൂപ്പര്‍ 8 സമവാക്യങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്നതാണ് സിംബാബ്‌വെയുടെ ഓസീസിനെതിരായ വിജയം. ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ ഓസീസിനു അതി നിര്‍ണായകമാണ്.

സാധ്യതകള്‍ ഇങ്ങനെ

ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുക. ഗ്രൂപ്പിലെ അവസാന മൂന്ന് ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും.

രണ്ടില്‍ രണ്ട് ജയങ്ങളുമായി ശ്രീലങ്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. തുടരെ രണ്ട് ജയങ്ങളുമായി സിംബാബ്‌വെ രണ്ടാം സ്ഥാനത്തുമുണ്ട്. രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയുമായി ഓസീസ് മൂന്നാമത്. ഗ്രൂപ്പില്‍ ശേഷിക്കുന്ന രണ്ട് ടീമുകള്‍ അയര്‍ലന്‍ഡും ഒമാനമാണ്. ഇരു ടീമുകളും തുടരെ രണ്ട് കളികള്‍ തോറ്റ് നില്‍ക്കുന്നു.

Australia's captain Travis Head reacts after loosing his wicket during the T20 World Cup cricket match
പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!

ഓസ്‌ട്രേലിയക്ക് മുന്നില്‍ ഇനി രണ്ട് മത്സരങ്ങളാണുള്ളത്. എതിരാളികള്‍ ശ്രീലങ്കയും ഒമാനും. ഇതില്‍ വിജയം അനിവാര്യമാണ്. വെറും ജയം അവരെ ചിലപ്പോള്‍ രക്ഷപ്പെടുത്തില്ല. വന്‍ ജയം സ്വന്തമാക്കി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തേണ്ട ബാധ്യതയും അവര്‍ക്കുണ്ട്.

നെറ്റ് റണ്‍റേറ്റ്

ഓസ്‌ട്രേലിയ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ശ്രീലങ്ക സിംബാബ്‌വെയെ തോല്‍പ്പിക്കുകയും സിംബാബ്‌വെ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണായിക്കുക. റണ്‍റേറ്റില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലെത്തും. ഓസ്‌ട്രേലിയ ശ്രീലങ്കയെ വീഴ്ത്തുകയും സിംബാബ്‌വെ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം നേടുകയും ചെയ്താല്‍ ഓസ്‌ട്രേലിയയും സിംബാബ്‌വെയും അടുത്ത ഘട്ടത്തിലെത്തും. ശ്രീലങ്ക പുറത്താകുകയും ചെയ്യും.

Australia's captain Travis Head reacts after loosing his wicket during the T20 World Cup cricket match
ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി
Summary

zimbabwe vs australia: Zimbabwe recorded the first major upset of the ongoing T20 World Cup, defeating former champions Australia by 23 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com