പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!

സിംബാബ്‌വെ ജയം 23 റണ്‍സിന്
Zimbabwe's players celebrates after won the T20 World Cup cricket match against Australia
അട്ടിമറി ജയം ആഘോഷിക്കുന്ന സിംബാബ്‍വെ താരങ്ങൾ T20 World Cup ap
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ സിംബാബ്‌വെ ഞെട്ടിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിട്ടു. 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.

തോല്‍വി ഓസീസിന്റെ സൂപ്പര്‍ എട്ട് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറി. സിംബാബ്‌വെ തുടരെ രണ്ട് ജയങ്ങളുമായി ശ്രീലങ്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ഇനി ശ്രീലങ്കയേയും ഒമാനേയുമാണ് നേരിടേണ്ടത്. ഈ രണ്ട് മത്സരങ്ങളിലെ ജയം മാത്രം മതിയാകില്ല അവര്‍ക്ക് സൂപ്പര്‍ എട്ടിലെത്താന്‍. നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും.

4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ബ്ലസിങ് മുസര്‍ബാനിയുടേയും 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സിന്റേയും ബൗളിങിനു മുന്നില്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് ഉത്തരമില്ലാതെ പോയി. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഓസീസ് ടീമിനെ നയിച്ചത്.

Zimbabwe's players celebrates after won the T20 World Cup cricket match against Australia
ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

44 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. ട്രാവിസ് ഹെഡ് 17 റണ്‍സെടുത്തു. ഈ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. നിര്‍ണായക താരങ്ങളായ കാറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതും ഓസീസിനു തിരിച്ചടിയായി.

നേരത്തെ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ്‌വെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ബാറ്റിങിനിറങ്ങിയ നാല് താരങ്ങളും സിംബാബ്‌വെ ഇന്നിങ്‌സിലേക്ക് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.

56 പന്തില്‍ 7 ഫോറുകള്‍ സഹിതം ബെന്നറ്റ് 64 റണ്‍സെടുത്തു. തദിവാന്‍ഷെ മറുമാനി 21 പന്തില്‍ 35 റണ്‍സ് കണ്ടെത്തി. റിയാന്‍ ബുല്‍ 35 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 25 റണ്‍സുമായി പുറത്താകാതെ നിന്നു.

Zimbabwe's players celebrates after won the T20 World Cup cricket match against Australia
ഡഗ് ഔട്ടില്‍ കേസ്റ്റന്‍റെ ചിരി, സഞ്ജുവിന്റെ പുറത്താകലില്‍ തന്ത്രം മെനഞ്ഞത് ആര്? വിഡിയോ
Summary

zimbabwe vs australia, T20 World Cup: Blessing Muzarabani led an inspired bowling effort from Zimbabwe as they bowled Australia out for 146

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com