ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മുറിഞ്ഞ കയ്യുമായി പൃഥ്വിരാജ്, ഇത് 'കടുവ' നൽകിയ സമ്മാനം

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ മുറിവേറ്റ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്

Author : സമകാലിക മലയാളം ഡെസ്ക്

റെ നാളുകൾക്ക് ശേഷമാണ് നടൻ പൃഥ്വിരാജിന്റെ ആക്ഷൻ ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലൂടെയാണ് പൃഥ്വിരാജ് ആക്ഷനിലേക്ക് തിരിച്ചെത്തുന്നത്. ഷൂട്ടിങ് പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ മുറിവേറ്റ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

താരത്തിന്റെ കയ്യിലാണ് മുറിവേറ്റത്. മുറിഞ്ഞ് ചോരവരുന്നതിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ആക്ഷൻ സിനിമയെ മറന്നു തുടങ്ങിയിരുന്നെന്നും അതിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നുമാണ് പൃഥ്വിരാജ് കുറിച്ചത്. ചതവുകളും മുറിവുകളും വേദനകളും. ഒരു ആക്ഷൻ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.- പൃഥ്വിരാജ് കുറിച്ചു. വേദനയ്ക്കിടെ രാത്രിയിലാണ് ഫൈറ്റ് രം​ഗം ഷൂട്ട് ചെയ്തത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കനല്‍ കണ്ണനാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടര്‍. 

 'കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നത്. സംയുക്ത മേനോൻ, സീമ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ