എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന്. വൻ തോതിലുള്ള സൈബർ ആക്രമണവും പൃഥ്വിരാജിനെതിരെ ഉണ്ടായി. എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പൃഥ്വിരാജിനെതിരെ ഉയർന്ന പ്രധാന വിമർശനം.
സയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് എംപുരാനിൽ പൃഥ്വിരാജ് എത്തിയത്. സയ്ദ് മസൂദിന്റെ ചെറുപ്പ കാലത്ത് തീവ്രവാദ സംഘടനയിൽ ചേരുന്നതും പിന്നീട് മോഹൻലാലിന്റെ കഥാപാത്രം വന്ന് രക്ഷിക്കുന്നതുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ ഖേദം പ്രകടപ്പിച്ച് എത്തിയിരുന്നു.
"ഹൃദയം തകരുന്നു, പഹൽഗാമിൽ സംഭവിച്ചതിൽ ദേഷ്യം തോന്നുന്നു! ഇരകളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനകളിൽ ചേരുന്നു, ഇതിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.”- എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ആരാധകരുടെ പൊങ്കാലയാണ്. 'ഓപ്പറേഷൻ സിന്ദൂർ... രായപ്പൻ അസ്വസ്ഥനാണ്', 'സയ്യിദ് മസൂദ് മൂഞ്ചി', 'രാജപ്പാ നിന്റെ തീവ്രവാദി യജമാനന്മമരെ വീട്ടിൽ കേറി തീർത്തിട്ട് ഉണ്ട്', 'നിന്റെ വാപ്പച്ചി മസൂദ് അസറിന്റെ കേന്ദ്രം ഒക്കെ തകർത്തിട്ടുണ്ട്', 'രാജപ്പൻ, നിങ്ങളുടെ സുഹൃത്ത് മസൂദിന്റെ ഭീകര താവളം ഇന്ത്യൻ പട്ടാളം ചാമ്പലാക്കി... വാർത്ത കേട്ടപ്പോൾ നിങ്ങൾക്കുള്ള ദുഃഖം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും'- എന്നൊക്കെയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിൽ നിറയുന്ന കമന്റുകൾ.
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സായുധ സേനയ്ക്ക് അഭിവാദ്യം അർപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. "ഭീകരതയ്ക്ക് എവിടെയും നിലനിൽക്കാൻ അവകാശമില്ല. നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ്ഹിന്ദ്" - എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates