പൃഥ്വിരാജ്/ ഫേയ്സ്ബുക്ക് 
Entertainment

140 കിലോ ഡ്രെഡ് ലിഫ്റ്റ് ചെയ്ത് പൃഥ്വിരാജ്, ഉപദേശവുമായി ആരാധകർ; വിഡിയോ

140 ഭാരം വച്ച് മൂന്ന് തവണയുടെ ആറ് സെറ്റാണ് ഡ്രെഡ് ലിഫ്റ്റ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസിന്റെ കാര്യത്തിൽ നടൻ പൃഥ്വിരാജിന് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ആടു ജീവിതത്തിനു വേണ്ടി 30 കിലോയോളും ഭാരം കുറച്ച താരം കൃത്യമായ വർക്കൗട്ടിലൂടെയാണ് തന്റെ മസിൽ ബോഡിയിലേക്ക് തിരിച്ചു വന്നത്. ആരാധകർക്കായി തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. 

140 കിലോ ഭാരം ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. 140 ഭാരം വച്ച് മൂന്ന് തവണയുടെ ആറ് സെറ്റാണ് ഡ്രെഡ് ലിഫ്റ്റ് ചെയ്യുന്നത്. ആറാമത്തെ സെറ്റിന്റെ വിഡിയോ ആണിതെന്നും താരം പറയുന്നുണ്ട്. ചർച്ചകൾ ആരംഭിക്കട്ടേ എന്നും അടിക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്. എന്തായാലും പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 

ജിം ബെൽറ്റ് എവിടെയെന്നാണ് ചിലരുടെ ചോദ്യം. ഫിറ്റ്നസിനൊപ്പം സുരക്ഷയും ആവശ്യമാണെന്നും ആരാധകർ മുന്നറിയിപ്പു നൽകുന്നുണ്ട്. ലോവർ ബോഡി ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. വീട്ടിൽ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുൻപും ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം