​ഗോൾഡ് പോസ്റ്റർ 
Entertainment

'ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ'; ​ഗോൾഡ് എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു; വീണ്ടും മാറിയാൽ തന്നെ പഞ്ഞിക്കിട്ടേക്കല്ലേയെന്ന് ലിസ്റ്റിൻ

സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളതെന്നും ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിൻ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ​ഗോൾഡ് റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോ​ഗികമായി റിലീസ് പ്രഖ്യാപിച്ചത്. രസകരമായിട്ടായിരുന്നു പ്രഖ്യാപനം. സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളതെന്നും ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിൻ കുറിച്ചത്. 

സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് ...ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. കാത്തിരുന്നു കാണാം.- അൽഫോൺസ് പുത്രൻ കുറിച്ചു. 

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, ശബരീഷ് വർമ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനുള്ളത്. ചിലതാരങ്ങൾ അതിഥി താരങ്ങളായും എത്തുന്നുണ്ട്. ഓണത്തിന് ചിത്രം തിയറ്ററിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സാങ്കേതികമായ പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം