വീഡിയോ ദൃശ്യം 
Entertainment

ജോഷിയായി പൃഥ്വിരാജ്, സുമം​ഗലിയായി നയൻതാര; ​ഗോൾഡ് ടീസർ പുറത്ത്; ട്രെൻഡിങ് നമ്പർ വൺ‌

31 ലക്ഷത്തിൽ അധികം പേർ കണ്ട ടീസർ ഇതിനോടകം യൂട്യൂബിൾ ട്രെൻഡിങ്ങായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡിന്റെ ടീസർ പുറത്ത്. ഏഴു വർഷത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടെ പുറത്തിറങ്ങുന്ന ​ഗോൾഡ് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്തായാലും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ് ടീസർ. 

കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ടീസർ

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രാത്രി വീടിന് അടുത്ത് നിർത്തിയിടുന്ന വണ്ടിയ്ക്ക് അടുത്തേക്ക് പൃഥ്വിരാജ് വരുന്നത് ഒരാളെ ചവിട്ടുന്നതുമാണ് ടീസറിലുള്ളത്. പോപ്കോൺ കഴിച്ചുകൊണ്ടിരിക്കുന്ന നയൻസിനേയും കാണാം. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

31 ലക്ഷം വ്യൂസ്

മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.  ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 31 ലക്ഷത്തിൽ അധികം പേർ കണ്ട ടീസർ ഇതിനോടകം യൂട്യൂബിൾ ട്രെൻഡിങ്ങായിരിക്കുകയാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കുമൊപ്പം റോഷൻ മാത്യു, ചെമ്പൻ വിനോദ്, ലാലു അലക്സ്, സൈജു കുറുപ്പ്, സുധീഷ്, അജ്മൽ അമീർ, ദീപ്തി സതി തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. കൂടാതെ നിരവധി താരങ്ങൾ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT