പൃഥ്വിരാജും രജനികാന്തും ഫെയ്സ്ബുക്ക്
Entertainment

'എംപുരാൻ ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി'; പൃഥ്വിയെ ചേർത്തു പിടിച്ച് രജനികാന്ത്

ട്രെയ്‌ലർ കണ്ട ശേഷം താങ്കൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ഓർത്തുവെയ്ക്കും.

Author : സമകാലിക മലയാളം ഡെസ്ക്

എംപുരാൻ വരാൻ ഇനി വെറും ഒൻപത് ദിവസം കൂടിയേ ബാക്കിയുള്ളൂ. പൃഥ്വിരാജ് ചിത്രത്തിൽ എന്തൊക്കെയായിരിക്കും ഒരുക്കിയിരിക്കുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പൃഥ്വിരാജ് ഒന്നൊന്നായി പങ്കുവച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി ആരാണെന്ന് പറയുകയാണ് പൃഥ്വിരാജ്. മറ്റാരുമല്ല സൂപ്പർ സ്റ്റാർ രജനികാന്ത് ആണത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രജനികാന്തിനൊപ്പം നിൽക്കുന്ന ചിത്രം സഹിതം പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. 'എംപുരാന്റെ ട്രെയ്‌ലർ കണ്ട ആദ്യ വ്യക്തി... ട്രെയ്‌ലർ കണ്ട ശേഷം താങ്കൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ഓർത്തുവെയ്ക്കും. ഇത് എനിക്ക് വളരെ വലിയ കാര്യമാണ്. എന്നും താങ്കളുടെ ആരാധകൻ'... പൃഥ്വിരാജ് കുറിച്ചു.

രജനികാന്ത് പൃഥ്വിരാജിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാൻ എത്തുന്നത്. ഖുറേഷി അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ,

ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

പെരുന്തച്ചന്റെ വിസ്മയ ശിൽപം ചോർന്നൊലിക്കുന്നു; വടക്കുന്നാഥനിലെ കൂത്തമ്പലം അവഗണനയിൽ

ഇതരമത ചിഹ്നങള്‍ ധരിച്ച് എത്തരുത്; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഒറ്റ കളി, '350 റൺസ്'! 39 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ഇഷാൻ കിഷൻ