പൃഥ്വിരാജ്/ ഫേസ്ബുക്ക് 
Entertainment

പൃഥ്വിരാജിന്റെ ഭ്രമവും ഒടിടി റിലീസിന്? എത്തുക ആമസോൺ പ്രൈമിൽ

ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോൾഡ് കേസിനും കുരുതിക്കും പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിലൂടെയാവും ചിത്രം എത്തുക എന്നാണ് വിവരം. 

ബോളിവുഡിൽ മികച്ച വിജയം നേടിയ ആയുഷ്മാൻ ഖുറാനയുടെ  'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം. റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. 

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്‍മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം