ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പൃഥ്വിരാജിന്റെ ഭ്രമവും ആമസോൺ പ്രൈമിൽ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്ന ഭ്രമം ഒടിടി റിലീസിന്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഒക്ടോബര്‍ 7ന് ​ന് ഭ്രമം പ്രേക്ഷകർക്ക് എത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു. 

പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. സൂപ്പർഹിറ്റായി മാറിയ ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛാഗ്രാഹകരില്‍ ഒരാളാണ്  രവി കെ. ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT