Prithviraj വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നല്ല ചെലവ് ആണെന്നറിയാം, ഏതെങ്കിലും ഒരു സിനിമ മാത്രം കാണാനാണ് തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ 'ഖലീഫ' കാണൂ'; ചിരി പടർത്തി പൃഥ്വിയുടെ വാക്കുകൾ

എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണണം ഓണസമയത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഐ നോബഡി'. ജൂലൈ 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 'ഐ നോബഡി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ഓണം റിലീസുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.

'ഓണത്തിന് രാജുവേട്ടന്റെ 'ഖലീഫ' ഇറങ്ങുന്നുണ്ട്. മൂന്ന് വർഷത്തിന് ശേഷം ദുൽഖറിന്റെ 'ഐ ആം ​ഗെയിമും' ഇറങ്ങുന്നുണ്ട്. നിവിൻ ചേട്ടന്റെ 'ബത്‌ലഹേം കുടുംബ യൂണിറ്റും' ഇറങ്ങുന്നുണ്ട്. ഈ ക്ലാഷ് റിലീസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കുന്നുണ്ട്. ഇതിനെ രാജുവേട്ടൻ എങ്ങനെയാണ് നോക്കികാണുന്നത് ?'- എന്നായിരുന്നു പൃഥ്വിരാജിനോടുള്ള ചോദ്യം.

"ഞാനും ആ​ഘോഷിക്കും. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും. ഞാനും ആഘോഷിക്കാം. എല്ലാ സിനിമകളും നന്നാകട്ടെ. എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണണം ഓണസമയത്ത്. ഇത് മൂന്നുമല്ലാതെ വേറെ ഏതൊക്കെയോ സിനിമകൾ ഇറങ്ങുന്നില്ലേ.

ടോക്സിക് ഉണ്ട്. എല്ലാ സിനിമയും പറ്റിയാൽ കാണ് കേട്ടോ. നല്ല ചെലവ് ആണെന്നറിയാം. പക്ഷേ എല്ലാ സിനിമയും പറ്റിയാൽ കാണുക. ഏതെങ്കിലും ഒരു സിനിമ മാത്രം കാണാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ 'ഖലീഫ' കാണുക".- പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് 'ഖലീഫ'. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Prithviraj talks about his upcoming movie Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബാച്ചിലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ ജൂലൈ 5ന്, ഹാൾ ടിക്കറ്റ് നാളെ മുതൽ

ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; അവാമി ലീഗ് തിരികെ വരുമോ?

ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം, പാത്രം കഴുകുന്ന സ്പോഞ്ച് വൃത്തിയാക്കാൻ ചില ടിപ്സ്

'ഞാൻ തീരെ സുഖത്തിലായിരുന്നില്ല, ഒറ്റ ദിവസം കൊണ്ട് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്' ഉണ്ണി മുകുന്ദൻ