പൃഥ്വിരാജും ദുൽഖർ സൽമാനും/ ഫേയ്സ്ബുക്ക് 
Entertainment

നീ ഒരു സുഹൃത്തിനുമപ്പുറം, ദുൽഖറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, ഇമോഷണലാക്കിയെന്ന് മറുപടി

ദുൽഖറിനൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രായതാരം ദുൽഖർ സൽമാന്റെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പൃഥ്വിരാജിന്റെ പിറന്നാൾ ആശംസകളാണ് ആരാധകരുടെ മനം കവരുന്നത്. ഇരുവരുടേയും സൗഹൃദം വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

ഹാപ്പി ബർത്ത്ഡേ ബ്രദർ മാൻ!  സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങള്‍. ഏറ്റവും കൂളായ മനുഷ്യനും  മികച്ച വ്യക്തിത്വവും ചേർന്ന ഒരാൾ. നിനക്ക് കൈവന്ന എല്ലാ വിജയവും നിനക്ക് അർഹതപ്പെട്ടതാണ്. സിനിമയിലും കലയിലുമുള്ള നിന്റെ പാഷൻ എത്രയെന്ന് എനിക്കറിയാം. ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ എടുക്കുന്നതെന്നും അറിയാം. കുടുംബത്തിനും സിനിമയ്ക്കും കാറുകൾക്കും പിന്നെ നമ്മുടെ പെൺകുട്ടികള്‌ ഒന്നിച്ച് വളരുന്നത് കാണുന്നതിനും! ലവ് യൂ ലോഡ്സ്- പൃഥ്വി കുറിച്ചു.  

ദുൽഖറിനൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ആശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും എത്തി. താങ്ക്യൂ പി, എന്നെ മുഴുവൻ ഇമോഷണലാക്കി. മികച്ച ആശംസയും പോസ്റ്റും എന്നാണ് ദുൽഖർ കുറിച്ചത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ആശംസകളുമായി എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT