ഉണരൂ എന്ന സിനിമയുടെ ലൊക്കേഷനിൽ സുകുമാരനും മോഹൻലാലും, പൃഥ്വിരാജ്/ ഫേയ്സ്ബുക്ക് 
Entertainment

മുണ്ടു മടക്കിക്കുത്തി, സി​ഗരറ്റു വലിച്ച് സുകുമാരൻ, ഒപ്പം മോഹൻലാലും; അച്ഛന്റെ പഴയകാല ചിത്രവുമായി പൃഥ്വിരാജ്

1984ല്‍ പുറത്തിറങ്ങിയ 'ഉണരൂ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ അച്ഛനും നടനുമായ സുകുമാരന്റെ പഴയകാല ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. മുണ്ടുമടക്കിക്കുത്തി കയ്യിൽ സി​ഗററ്റുമായി നിൽക്കുന്ന സുകുമാരനാണ് ചിത്രത്തിൽ. കൂടെ മോഹൻലാൽ, മണിരത്നം, ഛായാഗ്രാഹകൻ രവി.കെ ചന്ദ്രൻ എന്നിവരെയും കാണാം. 1984ല്‍ പുറത്തിറങ്ങിയ 'ഉണരൂ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. 

ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് പഴയ ചിത്രം സുകുമാരന് നൽകിയത്. അദ്ദേഹത്തിന് നന്ദിയും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. കടുത്ത സൈബർ ആക്രമണം നടക്കുന്നതിനിടെ അച്ഛന്റെ ചിത്രം പങ്കുവെച്ചത് വിമർശകർക്കുള്ള മറുപടിയായിട്ടാണ് എന്നാണ് ആരാധകർ പറയുന്നത്. ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് താരത്തിന് നേരെയുണ്ടാകുന്നത്. കൂടാതെ അച്ഛൻ സുകുമാരനെ ബന്ധപ്പെടുത്തിയും വിമർശനം ഉയർന്നിരുന്നു. 

ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾ അവിടത്തെ സംസ്കാരത്തെ അട്ടിമറിക്കുന്നതാണ് എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ലക്ഷദ്വീപിനുവേണ്ടി ശബ്ദമുയർത്തിയവരിൽ മുന്നിലാണ് പൃഥ്വിരാജ്. തുടർന്ന് പൃഥ്വിരാജിനെ വിമർശിച്ചുകൊണ്ടുള്ള ഒരു ടെലിവിഷൻ ചാനലിന്റെ പ്രസ്താവന വിവാദമായിരുന്നു. ഷാഫി പറമ്പിൽ, വിടി ബൽറാം, മന്ത്രി സജി ചെറിയാൻ നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ഗാത്മകതയുടെ 'മേല്‍വിലാസം'; ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്‌കാരം നാളെ

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം

'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

'സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം'