'സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം'

ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നിർബന്ധമായും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തിലുണ്ട്.
 Thaluk Hospital
Kerala Health Department Orders Display Of Doctors Details And OP Timings.file
Edited By:
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും ഇനി പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

 Thaluk Hospital
'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം

പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാർ ആശുപത്രികളിലില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തിക, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ തസ്തികയിലെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം.

 Thaluk Hospital
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ഓരോ ഡോക്ടറുടെയും ഒ.പി./കൺസൾട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഈ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കണം. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള കൂടുതൽ വിവരങ്ങളും ആശുപത്രികളിൽ ഇനിമുതൽ പ്രദർശിപ്പിക്കും.

 Thaluk Hospital
സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നിർബന്ധമായും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശത്തിലുണ്ട്.

 Thaluk Hospital
പ്രകാശ് ജാവഡേക്കറെ മാറ്റി, കേരളത്തിന്റ പ്രഭാരിയായി എം നാഗരാജ്; അനില്‍ ആന്റണിക്ക് ഗോവയുടെയും നാഗാലാന്‍ഡിന്റെയും ചുമതല
 Thaluk Hospital
ചിന്നക്കനാലിലെ ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം: മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം എം മണി
Summary

Kerala Health Department Orders Display Of Doctors Details And OP Timings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com