പ്രിയദര്‍ശന്‍/ ഫയൽചിത്രം 
Entertainment

പ്രിയദർശന് കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; സംവിധായകൻ പ്രിയദർശന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ; അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ട് വർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയറ്ററിൽ റിലീസ് ചെയ്തത്.

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8981 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തമിഴ്നാട്ടിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി