ഫയല്‍ ചിത്രം 
Entertainment

എം ടിയിടെ തിരക്കഥയിൽ പ്രിയദർശൻ - ബിജു മേനോൻ ചിത്രം: ഷൂട്ടിംഗ് ആരംഭിച്ചു 

പട്ടാമ്പിയില്‍ ആണ് ചിത്രീകരണം നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് ബിജു മേനോൻ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എം ടിയുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ഒന്നാണിത്. പട്ടാമ്പിയില്‍ ആണ് ചിത്രീകരണം നടക്കുന്നത്.

പ്രിയദര്‍ശനും ബിജു മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം ആന്തോളജിയില്‍ സന്തോഷ് ശിവനും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. നടൻ സിദ്ധിഖ് ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. കൂടാതെ ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് കേന്ദ്ര കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെറ്ഫ്ലിക്സ് റിലീസ് പ്രതീക്ഷിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാതാക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം