ഹം​ഗാമ പോസ്റ്റർ, പ്രിയദർശൻ 
Entertainment

പ്രിയദർശന്റെ ഹം​ഗാമ 2 ഒടിടി റിലീസിന്, 30 കോടിക്ക് സ്വന്തമാക്കി ഹോട്ട്സ്റ്റാർ 

30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹം​ഗാമ 2 ഒടിടി റിലീസിന്. ഡിസ്നി പ്ലസ്ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. 

 പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി തുടങ്ങിയവരാണ് ചിത്രത്തില്‍  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സൂപ്പര്‍ ഹിറ്റായി മാറിയ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. എന്നാൽ ചിത്രം ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയല്ലെന്നാണ് പ്രിയദർശൻ വ്യക്തമാക്കുന്നത്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണിത്. 

2003ൽ പുറത്തിറങ്ങിയ ​ഹം​ഗാമ പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ എന്നിവരാണ് ചിത്രത്തില്‍  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധികൾ രൂക്ഷമായതോടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒടിടിയെ സമീപിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT