Priyamvada Krishnan ഇൻസ്റ്റ​ഗ്രാം
Entertainment

'ഹിറ്റാകുമെന്ന് കരുതിയില്ല; ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകാറില്ല'

മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

സെലക്ടീവായി സിനിമകൾ ചെയ്യാൻ മാത്രം താൻ വളർന്നിട്ടില്ലെന്ന് നടി പ്രിയംവദ. സ്ക്രീൻ സ്പെയ്സിനേക്കാൾ കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സിനിമകൾ സ്വീകരിക്കുന്നതെന്നും പ്രിയംവദ കൂട്ടിച്ചേർത്തു. നരിവേട്ട സിനിമയിലെ മിന്നൽവള എന്ന പാട്ടിനെക്കുറിച്ചും പ്രിയംവദ സംസാരിച്ചു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയംവദ.

"മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. യൂട്യൂബിൽ 100 മില്യൺ കടന്നു. മലയാളം അറിയാത്തവർ പോലും ലിപ് സിങ്ക് ചെയ്ത് മിന്നൽവള പാടി. സിനിമയിലെ സീൻ പോലെ വിഡിയോ ഷൂട്ട് ചെയ്ത് റീലുകളും ഇറങ്ങി.

ഈ പാട്ട് വന്നതിന് ശേഷമാണ് പലരും എന്റെ മുൻപത്തെ സിനിമകൾ പോലും കണ്ടുതുടങ്ങിയത്. ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകുന്നില്ല".- പ്രിയംവദ പറഞ്ഞു. അതോടൊപ്പം ഒരേ പോലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

നൃത്തം തന്റെ രക്തത്തിലുള്ളതാണെന്നും ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ടെന്നും അമ്മയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രിയംവദ വ്യക്തമാക്കി.

സിനിമയിൽ ആദ്യമായി നൃത്തം ചെയ്യാൻ അവസരം ലഭിച്ചത് വിലായത്ത് ബുദ്ധയിൽ ആണെന്നും സിനിമയിൽ മുഴുനീള നൃത്ത രം​ഗങ്ങൾ ലഭിക്കണമെന്ന ആ​ഗ്രഹവും ഉണ്ടായിരുന്നുവെന്നും പ്രിയംവദ കൂട്ടിച്ചേർത്തു. തനിക്ക് ബം​ഗാളി ഭാഷയും നന്നായി അറിയാമെന്നും ബം​ഗാളി സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹവും തനിക്കുണ്ടെന്നും നടി പറഞ്ഞു.

Actress Priyamvada Krishnan opens up about Minnalawala Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !