പ്രിയങ്ക ചോപ്രയും നിക്കും ഇൻസ്റ്റ​ഗ്രാം
Entertainment

'മാൻ മേരി ജാൻ' പാടി നിക്ക്, ചുവടുവച്ച് പ്രിയങ്കയും; സഹോദരന്റെ വിവാഹാഘോഷത്തിൽ തിളങ്ങി താരദമ്പതികൾ

നിക്കിന്റെ പാട്ടിന് ആസ്വദിച്ച് നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വിഡിയോയാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സഹോദരൻ സിദ്ധാർഥ് ചോപ്രയുടെ കല്യാണ തിരക്കുകളിലാണിപ്പോൾ നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സിദ്ധാർഥിന്റെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു സിദ്ധാർഥിന്റെ സം​ഗീത് ചടങ്ങുകൾ. സം​ഗീത് ചടങ്ങിൽ നിന്നുള്ള പ്രിയങ്കയുടെയും ഭർത്താവ് നിക്ക് ജൊനാസിന്റെയും ഒരു വിഡിയോയാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

നിക്കിന്റെ പാട്ടിന് ആസ്വദിച്ച് നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വിഡിയോയാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. മാൻ മേരി ജാൻ... എന്ന പാട്ടാണ് നിക്ക് പാടിയത്. നീല നിറത്തിലെ ലെഹങ്കയണിഞ്ഞാണ് പ്രിയങ്കയെ വിഡ‍ിയോയിൽ കാണാനാവുക. നീല നിറത്തിലെ കുർത്തിയായിരുന്നു നിക്ക് ധരിച്ചിരുന്നത്. ചൊവ്വാഴ്ച മുതൽ സിദ്ധാർഥിന്റെ പ്രീ വെഡ്ഡിങ് ചടങ്ങുകൾ തുടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിരുന്നു. സം​ഗീത് ചടങ്ങിലാണ് പ്രിയങ്കയുടെ ഭർത്താവ് നിക്ക് എത്തിയത്. മുംബൈ എയർപോർട്ടിലെത്തിയ നിക്കിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നടിയും മോഡലുമായ നീലം ഉപാധ്യായയാണ് സിദ്ധാര്‍ഥിന്റെ വധു.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നീലം ശ്രദ്ധേയയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മിസ്റ്റര്‍ സെവന്‍ ആണ് ആദ്യ ചിത്രം. ആക്ഷന്‍ 3ഡി, ഉന്നോട് ഒരു നാള്‍, ഓം ശാന്തി ഓശാന തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും