ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇതിലും മികച്ച അനുഭവമില്ല', ബ്രാ ഊരിമാറ്റുന്ന വിഡിയോയുമായി അന്‍ഷുല, എല്ലാദിവസവും ഇങ്ങനെയെന്ന് പ്രിയങ്ക ചോപ്ര

നിരവധി സ്ത്രീകളാണ് വിഡിയോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കറക്കമൊക്കെ കഴിഞ്ഞ് തിരിച്ചു വീട്ടില്‍ എത്തിയാല്‍ നിങ്ങള്‍ ആദ്യം ചെയ്യുന്നത് എന്താകും? സ്ത്രീകളോടാണ് ഈ ചോദ്യമെങ്കില്‍ ഭൂരിഭാഗം പേര്‍ക്കും ഒരൊറ്റ ഉത്തരം മാത്രമായിരിക്കും ഉണ്ടാവു. ഇത് എന്താണെന്നല്ലേ? നിര്‍മാതാവ് ബോണി കപൂറിന്റെ മകള്‍ അന്‍ഷുല കപൂര്‍ ഇതിന്റെ കൃത്യം ഉത്തരം ഒരു വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ബ്രാ ഊരി മാറ്റുന്ന അന്‍ഷുലയെയാണ് വിഡിയോയില്‍ കാണുന്നത്. സണ്‍ഡേ ബ്രഞ്ച് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയശേഷമുള്ള ഏറ്റവും മികച്ച കാര്യം എന്ന അടിക്കുറിപ്പിലാണ് അന്‍ഷുല വിഡിയോ പങ്കുവച്ചിരിക്കുന്നത്. നോ ബ്രാ ക്ലബ് എന്ന് ഹാഷ്ടാഗും താരപുത്രി നല്‍കിയിട്ടുണ്ട്. 

അതിനു പിന്നാലെ നിരവധി സ്ത്രീകളാണ് വിഡിയോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. നടി പ്രിയങ്ക ചോപ്രയും കമന്റുമായി എത്തി. എല്ലാദിവസവും എന്നാണ് പ്രിയങ്ക കുറിച്ചത്. കോവിഡ് കാലത്ത് എല്ലാ ദിവസവും സണ്‍ഡേ ആയിരുന്നു എന്നാണ് ഒരാളുടെ കമന്റ്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്‌സുള്ള താരപുത്രിയാണ് അന്‍ഷുല. ബോഡ് പോസിറ്റിവിറ്റി പറയുന്ന നിരവധി കണ്ടന്റുകളാണ് പങ്കുവയ്ക്കാറുള്ളത്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം