ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രഭാസുമായി ഉടക്കിലെന്ന് റിപ്പോർട്ടുകൾ, മറുപടിയുമായി പൂജ ഹെ​ഗ്ഡെ

പൂജയുടെ മനോഭാവവും അവരുടെ അണ്‍ പ്രൊഫഷണലായ പെരുമാറ്റവും പ്രഭാസിന് അസഹനീയമായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും പൂജ ഹെ​ഗ്ഡെയും ഒന്നിച്ച രാധേശ്യാം അടുത്തിടെയാണ് റിലീസ് ചെയ്തത്. അതിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി. നെ​ഗറ്റിവിറ്റി വിറ്റഴിക്കപ്പെടുകയാണെന്നും സത്യമല്ലെങ്കിലും ആളുകൾ അതേക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നുമാണ് പൂജ ഹെ​ഗ്ഡെ പറഞ്ഞത്. 

'നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. സത്യമായിരിക്കണമെന്നില്ല, പക്ഷേ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാൻ ഇഷ്‍ടപ്പെടുന്നു. പക്ഷേ എനിക്ക് ചെയ്യാൻ കഴിയുന്നത് പൊസീറ്റിവിറ്റി നിറയ്‍ക്കുക എന്നതാണ്. അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ നല്ല സമയത്തെ കുറിച്ചുള്ളതാണ്. ഒരുപാട് നെഗറ്റീവിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്. അതിലേക്ക് ചേരാൻ താൻ ആഗ്രഹിക്കുന്നില്ല.അതിന്റെ പാട്ടിനുവിട്ട് താൻ പൊസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നു'.- പൂജ ഹെ​ഗ്ഡെ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് പ്രഭാസും പൂജയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ വന്നത്. പൂജയുടെ മനോഭാവവും അവരുടെ അണ്‍ പ്രൊഫഷണലായ പെരുമാറ്റവും പ്രഭാസിന് അസഹനീയമായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. സംഭവം ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ യുവി ക്രിയേഷൻസ് രം​ഗത്തെത്തി.  പ്രഭാസിനും പൂജാ ഹെഗ്‍ഡെയ്ക്കും പരസ്‌പരം വലിയ ബഹുമാനവും ആദരവുമുണ്ടെന്നായിരുന്നു നിർമാതാക്കൾ വ്യക്തമാക്കിയത്. പൂജ തന്റെ ചിത്രീകരണങ്ങളിൽ വളരെ കൃത്യനിഷ്ഠ പാലിക്കുന്നു. അവര്‍ക്കൊപ്പം പ്രവർത്തിക്കാൻ വളരെ എളുപ്പമാണ്. ഈ കിംവദന്തികൾ ആരുടെയോ ഭാവന മാത്രമാണ് എന്നും അവർ പറഞ്ഞു. 

ഏറെ നാളുകൾക്ക് ശേഷം പ്രഭാസ് ചെയ്ത റൊമാൻഡിക് വേഷമായിരുന്നു രാധേ ശ്യാമിലേത്. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ചിത്രത്തിന് തിയറ്ററിൽ വലിയ തരം​ഗം സൃഷ്ടിക്കാനായില്ല. ആദ്യ ദിനം 79 കോടി നേടി  'രാധേ ശ്യാം' റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ പിന്നീട് വലിയ മുന്നേറ്റം നേടാൻ ചിത്രത്തിനായില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT