ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

​'ഗോൾഡിന്റെ ഫുട്ടേജ് നഷ്ടപ്പെട്ടിട്ടില്ല, സിസ്റ്റം ഹാങ്ങായി കിടക്കുകയാണ്'; റിലീസിനെക്കുറിച്ച് ലിസ്റ്റിൻ സിറ്റീഫൻ

ഓണം റിലീസായി ചിത്രമെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ​ഗോൾഡ്. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. അതിനു പിന്നാലെ ​ഗോൾഡിന്റെ ഫൂട്ടേജ് നഷ്ടപ്പെട്ടു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സിറ്റീഫൻ. 

ഗോൾഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കംപ്യൂട്ടർ ചീത്തയായതാണ് സിനിമ റിലീസ് ചെയ്യാൻ വൈകുന്നതിനു കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ‘‘സിസ്റ്റം ഹാങ്ങ് ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ  ഒരു അപ്ഡേറ്റ് തരാൻ. ഞാൻ സീരിയസ്സായി തന്നെ പറഞ്ഞതാണ്.’’–ലിസ്റ്റിൻ പറഞ്ഞു. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു തുറന്നു പറച്ചിൽ. 

സിനിമയുടെ ഫൂട്ടേജുകൾ ഡിലീറ്റ് ചെയ്തുപോയി എന്ന വാർത്ത സത്യമാണോ എന്ന ചോദ്യത്തിന്, ഫൂട്ടേജ് വേറൊരു സിസ്റ്റത്തിൽ കിടപ്പുണ്ടെന്നും  അതുകൊണ്ടു കുഴപ്പമില്ലെന്നുമായിരുന്നു ലിസ്റ്റിന്റെ മറുപടി. പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോൾഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT