വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പ്രണവ് എവിടെ? കല്യാണത്തിന് വരാത്തതിന്റെ കാരണം?; മറുപടി പറഞ്ഞ് വിശാഖ്, വിഡിയോ 

വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർ​ഗീസ് അടക്കം ഹൃദയം സിനിമയിലെ താരങ്ങൾ വിവാഹത്തിന് നിറസാന്നിധ്യമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ അടക്കം നിരവധി പേരാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയത്. വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർ​ഗീസ് അടക്കം ഹൃദയം സിനിമയിലെ താരങ്ങളും എത്തിയിരുന്നു. എന്നാൽ വിവാഹത്തിന് പ്രണവ് മോഹൻലാലിന്റെ അസാനിധ്യം ചർച്ചയായി. 

വിവാഹശേഷം വധുവിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശാഖ് പ്രണവ് കല്യാണത്തിന് എത്താത്തതിനെ കുറിച്ച് പറയുകയും ചെയ്തു. "പ്രണവ് ഒരു ട്രിപ്പിലാണ്. അവന്‍ അന്ന് എന്‍ഗേജ്‌മെന്റ് സമയത്ത് വന്നിരുന്നു, അന്ന് തായ്‌ലന്‍ഡില്‍ നിന്ന് ഇതിനുവേണ്ട് വന്നതാ. ആ സമയത്തെ പറഞ്ഞു, ഈ ഒരു വര്‍ഷം മൊത്തം ട്രിപ്പിനായി മാറ്റിവച്ചിരിക്കുകയാണ് അടുത്തകൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്", വിശാഖ് പറഞ്ഞു. കല്യാണസമയത്ത് ശ്രീനിയങ്കിളും ലാലുചേട്ടനും അടുത്തടുത്ത് ഇരുന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും വിശാഖ് പറഞ്ഞു. 

നിരവധി പ്രശസ്ത മലയാള സിനിമകള്‍ നിര്‍മിച്ച മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹെലന്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തു. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT