Ansiba, Tiny Tom 
Entertainment

'അന്‍സിബ മതം മറ്റാന്‍ ശ്രമിച്ചിട്ടില്ല, ടിനി ടോം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല'; ആരോപണം തള്ളി ശ്രീകൈലാസ്

അന്‍സിബ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ശ്രീകൈലാസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അന്‍സിബയ്‌ക്കെതിരെ ടിനി ടോം ഉന്നയിച്ച മതം മാറ്റ ആരോപണത്തില്‍ വിശദീകരണവുമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ മകന്‍ ശ്രീകൈലാസ്. തന്നെ മതം മാറ്റാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല. പൊലീസ് ഡേ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അന്‍സിബ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ശ്രീകൈലാസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

''അവര്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. മൂന്നോ നാലോ വര്‍ഷം മുമ്പ് പൊലീസ് ഡേ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ അച്ഛനായിരുന്നു. അച്ഛനെ സഹായിക്കാന്‍ ഞാനും പോയിരുന്നു. ആ സമയത്ത് കണ്ട പരിചയമേയുള്ളൂ. എനിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ല'' ശ്രീകൈലാസ് പറയുന്നു.

''ഞാന്‍ എനിക്ക് തോന്നിയതിനാല്‍, എന്റെ വ്യക്തിപരമായ ഇഷ്ടം കാരണമാണ് നോമ്പെടുത്തത്. എന്റെ മുസ്ലീം സുഹൃത്തുക്കളില്‍ നിന്നും ആരോഗ്യത്തിന് നല്ലതാണെന്നും മറ്റ് കേട്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നിയാണ് നോമ്പെടുത്തത്. അന്ന് യാദൃശ്ചികമായി അന്‍സിബയ്ക്കും അഭിനയിക്കാനുള്ള ഡേറ്റുണ്ടായിരുന്നു. ഒന്നും പ്ലാന്‍ ചെയ്തതല്ല. യാദൃശ്ചികമായി സംഭവിച്ചതാണ്.'' എന്നും ശ്രീകൈലാസ് പറയുന്നു.

തന്റെ ഡ്രൈവറേയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ മകനേയും അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതായിട്ടായിരുന്നു ആരോപണം. അന്‍സിബ തന്നെയാണ് ടിനിയുടെ ആരോപണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിലാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് കൊടപ്പനക്കുന്നിന്റെ മകന്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്. അന്‍സിബയും ടിനി ടോമും അഭിനയിച്ച പൊലീസ് ഡേ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവമുണ്ടായതെന്നാണ് വാദം.

Production executive's son Sree Kailas denies Tiny Tom's allegations. Says Ansiba didn't try to convert him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ കുഞ്ഞിന്റെ കൈപിടിച്ച്, ‘ഈ കൈ ഞാൻ വിടില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; ഹർഷിന

പരീക്ഷ എഴുതാന്‍ പോയി; വാഹനാപകടത്തില്‍ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

രാത്രി ഉറങ്ങുന്നതിന് മുൻപ് എത്ര വെള്ളം കുടിക്കണം, അളവു കൂടിയാൽ വിപരീതഫലം

പൊട്ടിക്കാതെ തന്നെ തേങ്ങ ഫ്രഷ് ആണോയെന്ന് അറിയാം

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍

SCROLL FOR NEXT